“മെസ്സി..മെസ്സി” ചാന്റു വിളിച്ച അൽ ഹിലാൽ ആരാധകർക്ക് ഫ്ലെയിങ് കിസ്സ് നൽകി ക്രിസ്റ്റ്യാനോ റോണാൾഡോ |Cristiano Ronaldo
“മെസ്സി, മെസ്സി, മെസ്സി!” ചാന്റുകൾക്ക് നാടുവിലൂടെയാണ് അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അൽ ഹിലാലിനെതിരെയുള്ള തോൽവിക്ക് ശേഷം മൈതാനത്ത് നിന്നും പുറത്തെക്ക് പോയത്.
റിയാദ് ഡെർബിയിൽ പോർച്ചുഗൽ സൂപ്പർതാരത്തിന്റെ അൽ-നാസറിനെ 3-0 ന് തോൽപ്പിച്ചത് കണ്ട സന്തോഷത്തിൽ അൽ-ഹിലാൽ ആരാധകർ ❛മെസ്സി.. മെസ്സി.. മെസ്സി..❜ എന്ന് വിളിച്ചുകൊണ്ടിരുന്നു.എന്നാൽ വളരെ വ്യത്യസ്തമായ രീതിയിലാണ് റൊണാൾഡോ ഇതിനോട് പ്രതികരിച്ചത്.ഈ ആരാധകർക്ക് റൊണാൾഡോ ഫ്ലെയിങ് കിസ്സ് നൽകുകയായിരുന്നു. ചിരിച്ചുകൊണ്ടാണ് റൊണാൾഡോ ഈ കിസ്സ് നൽകുന്നത്.
കളിയുടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നുകൊണ്ടിരിക്കെ ഉയർന്ന മെസ്സി ചാന്റുകളിൽ അസ്വസ്ഥനായ റൊണാൾഡോ പരിഹാസത്തോടെ ‘ഫ്ലൈയിങ് കിസ്സുകൾ’ നൽകിയാണ് അവരെ നേരിട്ടത്.അൽ നസർ നേടിയ രണ്ടു ഗോളുകൾ VAR ലൂടെ ഓഫ്സൈഡ് വിളിച്ചതും അദ്ദേഹത്തെ പ്രകോപിതനാക്കിയിരുന്നു, മത്സരത്തിലുടനീളം അസ്വസ്ഥനായി കാണപ്പെട്ട റൊണാൾഡോ മത്സരത്തിനു ശേഷം അൽ ഹിലാൽ പ്രസിഡണ്ടുമായി മത്സരത്തെക്കുറിച്ച് പരാതിപ്പെട്ടതായും മാധ്യമങ്ങൾ വീഡിയോ സഹിതം പങ്കുവെച്ചു.
Ronaldo blew kisses at the Al-Hilal fans as they chanted Messi's name 😅
— B/R Football (@brfootball) December 1, 2023
(via @footballontnt)pic.twitter.com/VVTrQg4q0h
മത്സരത്തിനിടയിൽ അൽ ഹിലാലിന്റെ ചില താരങ്ങളും റൊണാൾഡോയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുന്നതും കാണാമായിരുന്നു.പോയിന്റ് ടേബിളിൽ അൽ-നസർ രണ്ടാം സ്ഥാനത്താണെങ്കിലും ടോപ് സ്കോറർ സ്ഥാനത്ത് 15 ഗോളുകളോടെ ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ് ഇപ്പോഴും മുന്നിൽ. 13 ഗോളുകളുമായി മിട്രോവിച് തൊട്ട് പിന്നിലുണ്ട്. അസിസ്റ്റുകളുടെ കാര്യത്തിലും റൊണാൾഡോ തന്നെയാണ് മുന്നിൽ.
Al Hilal president just wants to touch Ronaldo at every opportunity he gets 😭 pic.twitter.com/hnSJx5TEIY
— A (@IconicCristiano) December 1, 2023
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അൽ നാസറിനെതിരെ അല്‍ ഹിലാലിന്റെ വിജയം.അല്‍ ഹിലാലിനെതിരെ പരാജയം വഴങ്ങിയതോടെ അല്‍ നസറിന്റെ വിജയക്കുതിപ്പിന് ഇതോടെ അവസാനമായി. അൽ ഹിലാൽ ഇപ്പോൾ 15 കളികളിൽ 41 പോയിന്റും അൽ നാസർ 34 പോയിന്റുമായി രണ്ടാമതും തുടരും.