താൻ നേടിയ പെനാൽറ്റി റഫറിയോട് വേണ്ടെന്ന് അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് അൽ നാസര് മത്സരം അവസാനിപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ റൊണാൾഡോയെ ഫൗൾ ചെയ്തതിനു അൽ നാസറിന് അനകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു.അത് ഫൗൾ അല്ല എന്നത് പെർസ്പോളിസ് താരങ്ങൾ റഫറിയോട് വാദിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ അത് ഫൗൾ അല്ലെന്നും പെനാൽറ്റി വേണ്ടെന്നും റൊണാൾഡോ റഫറിയോട് പറയുകയായിരുന്നു.റഫറി മാ നിംഗ് പിച്ച്സൈഡ് മോണിറ്റർ പരിശോധിച്ച് തന്റെ തീരുമാനം റദ്ദാക്കി.എന്നാൽ ഗ്രൂപ്പ് ഇ ജേതാവായി അൽ-നാസർ നേരത്തെ തന്നെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും തോൽവിയറിയാതെ മുന്നേറുകയും ചെയ്തിരുന്നു.

കഴിഞ്ഞ 19 മത്സരങ്ങളിൽ 18ലും ജയിക്കാൻ അൽ നാസറിന് സാധിച്ചിട്ടുണ്ട്.രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്കേൽക്കുകയും ചെയ്തു.77 ആം മിനുട്ടിൽ റൊണാൾഡോയെ പരിശീലകൻ പിൻവലിച്ചു.കളിയിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയിട്ടും റൊണാൾഡോ സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം പ്രകടിപ്പിച്ചു.”ഞങ്ങളുടെ ഗ്രൂപ്പിൽ 1-ആം സ്ഥാനത്തെത്തിയതിലും തോൽവിയറിയാതെ 20 മത്സരങ്ങൾ നേടിയതിലും സന്തോഷമുണ്ട്.

മികച്ച ടീം വർക്ക്” റൊണാൾഡോ പറഞ്ഞു.വെള്ളിയാഴ്ച അൽ-ഹിലാലിനെതിരായ മത്സരത്തോടെ സൗദി പ്രോ ലീഗ് ആക്ഷനിലേക്ക് മടങ്ങുമ്പോൾ റൊണാൾഡോയും അൽ നാസറും അപരാജിത ഓട്ടം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അൽ-ഹിലാൽ ടേബിളിൽ ഒന്നാം സ്ഥാനത്തും അൽ-നാസറിനേക്കാൾ നാല് പോയിന്റ് മുന്നിലുമാണ്.