അർജന്റീനയെ എടുത്ത് പുറത്തിട്ട് ഫൈനലിലേക്ക് മാർച്ച് ചെയ്ത് ജർമ്മനി | Argentina vs Germany

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. ഷൂട്ട് ഔട്ടിൽ രണ്ടു അര്ജന്റീന താരങ്ങൾ പെനാൽറ്റി നഷ്ടപ്പെടുത്തി ( 2 -4 )മാലി ഫ്രാൻസ് രണ്ടാം സെമിയിലെ വിജയിയാണ് ജർമ്മനി ഫൈനലിൽ നേരിടുക.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ജര്മനിയാണ് ആദ്യ ഗോൾ നേടിയത്. ഒൻപതാം മിനുട്ടിൽ ബ്രൂണറ്റ് ആണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ 36 ആം മിനുട്ടിൽ അഗസ്റ്റിൻ റൂബർട്ടോ നേടിയ ഗോളിൽ അര്ജന്റീന സമനില പിടിച്ചു.46 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും ലഭിച്ച പാസിൽ നിന്നും റൂബർട്ടോ അർജന്റീനയുടെ രണ്ടാം ഗോൾ നേടുകയും ലീഡ് നേടികൊടുക്കുകയും ചെയ്തു.

ടൂർണമെന്റിൽ 7 ഗോളുകൾ നേടി ടോപ് സ്കോർ സ്ഥാനത്താണ് റൂബർട്ടോ . രണ്ടാം പകുതിയിലും അർജന്റീനയുടെ ആക്രമണമാണ് കാണാൻ സാധിച്ചത്. എന്നാൽ 58 ആം മിനുട്ടിൽ ജർമ്മനി സമനില ഗോൾ നേടി.ബോക്‌സിന് പുറത്ത് നിന്നുമുള്ള മികച്ചൊരു ഷോട്ടിലൂടെ പാരീസ് ബ്രണ്ണറാണ് ജർമനിയുടെ ഗോൾ നേടിയത്. 69 ആം മിനുട്ടിൽ മാക്സ് മോർസ്റ്റെഡ് നേടിയ ഗോളിൽ ജർമ്മനി ലീഡ് നേടി. സ്കോർ 2 -3.

മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ സമനില ഗോളിനായി അര്ജന്റീന കഠിനമായ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ജർമൻ പ്രതിരോധം തകർക്കാൻ സാധിച്ചില്ല. 88 ആം മിനുട്ടിൽ ജർമനിക്ക് ലീഡ് ഉയർത്താൻ അവസരം ലഭിച്ചു. എന്നാൽ ജസ്റ്റിൻ വോൺ ഡെർ ഹിറ്റ്‌സിന്റെ ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തി.

ഇഞ്ചുറി ടൈമിന്റെ ഏഴാം മിനുട്ടിൽ അര്ജന്റീന സമനില ഗോൾ നേടി. അഗസ്റ്റിൻ റൂബർട്ടോയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. ഇതോടെ താരം മത്സരത്തിൽ ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.ക്ലോഡിയോ എച്ചെവേരി കൊടുത്താൽ പാസിൽ നിന്നായിരുന്നു അഗസ്റ്റിൻ റൂബർട്ടോയുടെ ഗോൾ പിറന്നത്.