വിജയപെനാൽറ്റി നേടി ഭാഗ്യ താരമാകുന്ന അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേൽ

ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ ചെയ്തത് പോലെ തന്നെ മോണ്ടിയേൽ ഇത്തവണ സേവിയ്യക്കു വേണ്ടിയും ചെയ്തു.എന്നാൽ ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റീ ടേക്കിലൂടെ അർജന്റീനിയൻ ഗോൾ കണ്ടെത്തി.

യൂറോപ്പ ലീഗ് ഫൈനലിൽ എഎസ് റോമ 1-0ന് ആദ്യം മുന്നിലെത്തിയപ്പോൾ പൗലോ ഡിബാലയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. അർജന്റീനിതാരം പന്ത് ഇടങ്കാൽ കൊണ്ട് യാസിൻ ബുണോയുടെ വലയിലേക്ക് നിറയൊഴിച്ചു സ്കോർ ചെയ്ത് അവർക്ക് 1-0 ലീഡ് നൽകി.

മത്സരത്തിൽ പൗലോ ഡിബാല പൂർണ ആരോഗ്യവാനായിരുന്നില്ല, മത്സരം പൂർത്തിയാക്കാതെ കളിയുടെ 68മത്തെ മിനുട്ടിൽ താരത്തെ പിൻവലിച്ചു, സെവിയ്യ പിന്നിലായതോടെ കൂടുതൽ ആക്രമിച്ച് കളിച്ച സ്പാനിഷ് ക്ലബ്ബ് മത്സരത്തിന്റെ 55 മിനിട്ടിലാണ് സമനില ഗോൾ നേടിയത്. അർജന്റീന താരം ഒകാംബോസ് നൽകിയ ക്രോസ് റോമയുടെ തന്നെ മാഞ്ചിനിയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിലേക്ക് പോവുകയായിരുന്നു. നിശ്ചിത സമയവും അധിക സമയവും ഗോൾ ഒരേ പോലെ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങി.

സെവിയ്യയ്ക്കായി മൂന്ന് അർജന്റീനിയൻ താരങ്ങൾ പെനാൽറ്റി കിക്കെടുത്തവരിൽ ആദ്യത്തേത് ലൂക്കാസ് ഒകാമ്പോസായിരുന്നു.പെനാൽറ്റി കിക്കുകളിൽ സെവിയ്യയ്ക്ക് ലീഡ് നൽകാൻ അദ്ദേഹം തന്റെ പെനാൽറ്റി ഗോളാക്കി. ക്രിസ്റ്റാന്റേ എഎസ് റോമക്ക് വേണ്ടി സമനില നേടുകയും എറിക് ലമേല സെവിയ്യയ്ക്കായി രണ്ടാമത്തെ പെനാൽറ്റി കിക്കെടുത്ത് സ്കോർ ചെയ്യുകയും ചെയ്തു.

എഎസ് റോമ അവരുടെ അടുത്ത രണ്ട് പെനാൽറ്റി കിക്കുകൾ നഷ്ടമാക്കി, അവസാന പെനാൽറ്റി ഗോൺസാലോ മോണ്ടിയേൽ എടുക്കുകയാരുന്നു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അവസാന പെനാൽറ്റി മോന്റിയേൽ തന്നെയാണ് ലക്ഷ്യത്തിലെത്തിച്ചത്.അദ്ദേഹത്തിന്റെ പെനാൽറ്റി ആദ്യം ഗോൾകീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റഫറി അത് തിരിച്ചെടുക്കാൻ ഉത്തരവിട്ടു.രണ്ടാമത് കിക്കെടുത്ത മോന്റിയേൽ ലക്ഷ്യത്തിലെത്തിച്ചു.

അർജന്റീനക്കാരൻ പെനാൽറ്റി എടുത്തത് ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെതിരെ അദ്ദേഹം സ്കോർ ചെയ്ത അതേ രീതിയിൽ തന്നെ യായിരുന്നു, ഇതോടെ സെവിയ്യ ഒരിക്കൽ കൂടി ചാമ്പ്യന്മാരായി. ഏഴാം തവണയാണ് സേവിയ യൂറോപനീയ കിരീടം സ്വന്തമാക്കുന്നത്.Gonzalo Montiel, Lucas Ocampos, Erik Lamela, Marcos Acuña, Papu Gomez എന്നീ അർജന്റീന താരങ്ങളാണ് സെവിയ്യ ജെഴ്സി അണിഞ്ഞിരുന്നത്, റോമക്ക് വേണ്ടി ഡിബാലയും ഇറങ്ങി.