മെസ്സി എംബപ്പേ കൂട്ട്കെട്ടിൽ പിഎസ്ജി : ബാഴ്സക്ക് പരാജയം : ബയേൺ മ്യൂണിക്കിന് ജയം : ഇന്റർ മിലാന് തോൽവി : എ സി മിലാന് ജയം

ഫ്രഞ്ച് ലീഗ് 1 ൽ തകപ്പൻ ജയവുമായി പി എസ്ജി . സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കൈലിയൻ എംബാപ്പെയും സ്കോർ ചെയ്ത മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് മാഴ്സെയാണ് പിഎസ്ജി കീഴടക്കിയത്. ജയത്തോടെ ലിഗ് 1 ലീഡ് എട്ടാക്കി ഉയർത്താൻ പിഎസ്ജിക്ക് സാധിച്ചു.ക്ലബ്ബ് തലത്തിൽ മെസ്സിയുടെ 700-ാമത്തെ ഗോളായിരുന്നു ഇന്നലെ നേടിയത്.

ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ 200 ഗോളുകളുമായി പിഎസ്ജിയുടെ സംയുക്ത റെക്കോർഡ് സ്‌കോററായി മാറി. 25-ാം മിനിറ്റിൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും എംബാപ്പയായാണ് സ്കോറിങ്ങിനു തുടക്കമിട്ടത്.29-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ മെസ്സി നേടിയ ഗോളിൽ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. മെസ്സിയുടെ ക്ലബ് കരിയറിലെ 700ആം ഗോളായി ഇത്.55-ാം മിനിറ്റിൽ മെസ്സിയും പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ എംബപ്പെ കണ്ടെത്തിയതോടെ പിഎസ്ജിയുടെ വിജയം ഉറപ്പായി.ഈ വിജയത്തോടെ, 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി PSG ഇപ്പോൾ ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് 52 പോയിന്റുമായി മാഴ്സെ രണ്ടാം സ്ഥാനത്ത് തുടരുന്നു.

ലാ ലീഗയിൽ കിരീടത്തിലേക്ക് കുതിക്കുന്ന ബാഴ്‌സലോണയ്ക്ക് അപ്രതീക്ഷിത തോൽവി.എൽ ബിലാൽ ടൂറെയുടെ ആദ്യ പകുതിയിലെ ഗോളിൽ അൽമേരിയയാണ് ബാഴ്‌സയെ കീഴടക്കിയത്.ലാലിഗയിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള സുവർണാവസരം ബാഴ്സ പാഴാക്കി.ശനിയാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഹോം ഗ്രൗണ്ടിൽ 1-1ന് സമനില വഴങ്ങിയ റയൽ മാഡ്രിഡിനെക്കാൾ ഏഴു പോയിന്റ് ലീഡുമായി 59 പോയിന്റുമായി ലീഗ് സ്റ്റാൻഡിംഗിൽ ഒന്നാമതാണ് ബാഴ്സ . 25 പോയിന്റുള്ള അൽമേരിയ 15-ാം സ്ഥാനത്താണ്.24ആം മിനുട്ടിൽ ടൗറെ ആണ് ബാഴ്സലോണ വലയിലേക ഗോൾ എത്തിച്ച് സാവിയെയും ടീമിനെയും ഞെട്ടിച്ചത്.ഈ ഗോളിൽ നിന്ന് തിരിച്ചുവരാൻ ബാഴ്സലോണക്ക് ആയില്ല.

ഇറ്റാലിയൻ സിരി എ യിൽ ദയനീയമായ തോൽവി ഏറ്റുവാങ്ങി ഇന്റർ മിലാൻ. ബൊലോഗ്‌നയാണ് ഇന്ററിനെ പരാജയപ്പെടുത്തിയത്.സീരി എ കിരീടം നേടാനുള്ള അവരുടെ നേരിയ പ്രതീക്ഷകൾ ഫലത്തിൽ അവസാനിപ്പിച്ചു.കഴിഞ്ഞ സീസണിൽ അവരുടെ കിരീട മോഹങ്ങൾക്ക് മാരകമായ തിരിച്ചടി നേരിട്ട അതേ ഗ്രൗണ്ടിൽ, റിക്കാർഡോ ഒർസോളിനിയുടെ ഗോൾ ഇന്ററിനെ മറ്റൊരു തോൽവിയിലേക്ക് തള്ളിവിട്ടു. 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി സിമോൺ ഇൻസാഗിയുടെ ടീം രണ്ടാം സ്ഥാനത്താണ്.

മറ്റൊരു മത്സരത്തിൽ സീരി എയിൽ ചാമ്പ്യൻമാരായ എസി മിലാൻ അറ്റലാന്റയെ 2-0 ന് പരാജയപ്പെടുത്തി.25-ാം മിനിറ്റിൽ അറ്റലാന്റ ഗോൾകീപ്പർ ജുവാൻ മുസ്സോയുടെ സെൽഫ് ഗോളിൽ മിലാൻ ലീഡ് നേടി.തിയോ ഹെർണാണ്ടസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോൾ പന്ത് പുറകിൽ പോയി.മിഡ്ഫീൽഡർ ജൂനിയർ മെസ്സിയസ് ഫുൾടൈമിന് തൊട്ടുമുമ്പ് മിലാന്റെ ലീഡ് ഇരട്ടിയാക്കി.2022 മെയ് മാസത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായതിന് ശേഷം ഒലിവിയർ ജിറൂഡിന് പകരക്കാരനായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എത്തി. ഇബ്രാഹിമോവിച്ച് 2022 ജൂലൈ 18 ന് മിലാനിൽ തുടരാനുള്ള ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചു.അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗോൾകീപ്പർ മൈക്ക് മൈഗ്നനും തിരിച്ചെത്തി.47 പോയിന്റുമായി മിലാൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

ബുണ്ടസ് ലീഗയിൽ യൂണിയൻ ബെർലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ബയേൺ മ്യൂണിക്ക്.ചൗപോ മോട്ടിംഗും കിംഗ്സ്ലി കോമനും മുസിയാലയുമാണ് ബയേണിനായി ഗോളടിച്ചത്. തോമസ് മുള്ളർ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയപ്പോൾ കോമൻ ഒരു ഗോളും ഒരു അസിസ്റ്റും നൽകി.ഈ വർഷത്തെ യൂണിയൻ ബെർലിന്റെ ആദ്യ തോൽവി ആയിരുന്നു ഇന്നത്തേത്. ബുണ്ടസ് ലീഗയിൽ ഇതുവരെ ബയേൺ മ്യൂണിക്കിനോട് ജയിക്കാൻ യൂണിയൻ ബെർലിനായിട്ടില്ല. 22 മത്സരങ്ങളിൽ നിന്നും 46 പോയിന്റുമായി ബയേൺ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഡോർട്മുണ്ടിനും 46 പോയിന്റ് ഉണ്ടെങ്കിലും ഗോൾ വ്യത്യസത്തിൽ ബയേൺ മുന്നിലാണ്.