ഒരു ഇടവേളക്ക് ശേഷം വീണ്ടും പിഎസ്ജിയുടെ ജഴ്സി ധരിക്കാനുള്ള ഒരുക്കത്തിലാണ് ലയണൽ മെസ്സി ഇപ്പോൾ ഉള്ളത്. ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ ഏഞ്ചേഴ്സാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി 1:30നാണ് ഈ മത്സരം നടക്കുക.പാർക്ക് ഡെസ് പ്രിൻസസിലാണ് ഈയൊരു മത്സരം അരങ്ങേറുക.
ലയണൽ മെസ്സി ഇന്നത്തെ ആദ്യ ഇലവനിൽ ഉണ്ടാവും എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കൂടാതെ മറ്റൊരു കാര്യം കൂടി ഇവർ കണ്ടെത്തിയിട്ടുണ്ട്. വേൾഡ് കപ്പ് ചാമ്പ്യനായ മെസ്സിക്ക് സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ ആരാധകരുടെ മുന്നിൽവച്ച് സ്വീകരണം നൽകാൻ പിഎസ്ജി ഉദ്ദേശിക്കുന്നില്ല. മെസ്സിക്ക് സ്വീകരണം നൽകിയാൽ ആരാധകർ ഏത് രൂപത്തിലുള്ള ഒരു നിലപാടാണ് സ്വീകരിക്കുക എന്നുള്ളത് പിഎസ്ജിക്ക് ആശങ്ക നൽകുന്ന കാര്യമാണ്.
ഇതുകൊണ്ടാണ് പിഎസ്ജി സ്വീകരണം നൽകുന്നതിൽ നിന്നും പിന്മാറിയത് എന്നാണ് അറിയാൻ സാധിക്കുന്നത്. പരിശീലനത്തിനിടെ പിഎസ്ജി മെസ്സിക്ക് ഗാർഡ് ഓഫ് ഹോണർ നൽകി ആദരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ മെസ്സിയുടെ ഈ വിഷയത്തിലുള്ള നിലപാട് കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് പിഎസ്ജി സ്വീകരണം നൽകാത്തതിന്റെ കാരണം കൃത്യമായി മനസ്സിലാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ പിഎസ്ജി പാർക്ക് ഡെസ് പ്രിൻസസിൽ ആദരിക്കാത്തതിൽ ലയണൽ മെസ്സിക്ക് ഒരു പ്രശ്നവുമില്ല. ഫൈനലിൽ ഫ്രാൻസിനെയാണ് പരാജയപ്പെടുത്തിയത് എന്നുള്ളത് കൊണ്ടും എമി മാർട്ടിനസ് വിവാദങ്ങൾ കൊണ്ടുമാണ് സ്വീകരണം നൽകാത്തത് എന്നുള്ളത് മെസ്സി പൂർണമായും മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.സ്വീകരണം നൽകാത്തതിൽ മെസ്സിക്ക് യാതൊരുവിധ എതിർപ്പും ക്ലബ്ബിനോട് ഇല്ല.
മാത്രമല്ല ലോക ചാമ്പ്യൻ ആവാൻ കഴിഞ്ഞതിൽ മെസ്സി വളരെയധികം ഹാപ്പിയാണ്. ക്ലബ്ബിനോടൊപ്പം ഈ സീസണിന്റെ സെക്കൻഡ് പാർട്ട് പരമാവധി ആസ്വദിക്കാനും ലയണൽ മെസ്സി ആഗ്രഹിക്കുന്നുണ്ട്.പിഎസ്ജി ആരാധകർ മെസ്സിയെ എങ്ങനെ വരവേൽക്കും എന്നുള്ളത് ഒരു ചോദ്യചിഹ്നം തന്നെയാണ്. പക്ഷേ ലയണൽ മെസ്സിക്ക് വലിയ സ്റ്റാൻഡിങ് ഓവേഷൻ ആരാധകരിൽ നിന്നും ലഭിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നുണ്ട്.