അർജന്റീനയാണ് ഏറ്റവും മികച്ച ടീം, ലിയോ മെസ്സിയുടെ ഗംഭീര വേർഷൻ എല്ലവരും കണ്ടെന്ന് പെപ് ഗ്വാർഡിയോള | Lionel Messi

ബ്രസീലിൽ വെച്ച് ഫൈനലിൽ നഷ്ടപ്പെട്ട് പോയ ലോകകിരീടം എട്ട് വർഷങ്ങൾക്ക് ശേഷം അറേബ്യൻ മണ്ണിൽ വെച്ച് നേടിയ ലിയോ മെസ്സിയുടെ അർജന്റീന ടീം ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം പരാജയപെട്ടെങ്കിലും പിന്നീടുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചുകൊണ്ടാണ് ഫൈനലിൽ എത്തുന്നതും തുടർന്ന് വേൾഡ് കപ്പ്‌ ഉയർത്തുന്നതും.

കരിയറിൽ നേടാനാവുന്ന ട്രോഫികളെല്ലാം ഇതോടെ കരസ്തമാക്കിയ ലിയോ മെസ്സിയെ എക്കാലത്തെയും മികച്ച താരം എന്നാണ് ആരാധകർ സംശയങ്ങളില്ലാതെ വാഴ്ത്തി പാടിയത്. ലോകകിരീടം ചൂടിയ അർജന്റീന ടീമിനെയും വാഴ്ത്തി നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

ഖത്തറിൽ വെച്ച് നടന്ന ഫിഫ വേൾഡ് കപ്പിൽ കിരീടം ചൂടിയ അർജന്റീന ടീം ആ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിൽ സംസാരിക്കുന്നതിനിടെയാണ് മെസ്സിയെ കുറിച്ചും അർജന്റീനയെ കുറിച്ചും അദ്ദേഹം പറഞ്ഞത്.

“ഫിഫ വേൾഡ് കപ്പിലെ ഏറ്റവും മികച്ച ടീം അർജന്റീനയായിരുന്നു. അവര് ഇതിന് വേണ്ടി ഒരു മികച്ച ഗ്രൂപ്പ് ഉണ്ടാക്കിയെടുത്തു, ലിയോ മെസ്സിയുടെ ഏറ്റവും മികച്ച പതിപ്പുകളിൽ ഒന്നായിരുന്നു അത്. ഒറ്റമെൻഡിയും ജൂലിയനും മെസ്സിയോടും എനിക്ക് സന്തോഷമുണ്ട്. നഷ്ടപ്പെട്ട ആ കിരീടം നേടി ലിയോ മെസ്സി തന്റെ കരിയർ മികച്ച രീതിയിൽ അവസാനിപ്പിക്കുകയാണ്.” – പെപ് ഗാർഡിയോള പറഞ്ഞു.

പിഎസ്ജി വിട്ടുകൊണ്ട് ലിയോ മെസ്സി പുതിയ ക്ലബിന് വേണ്ടി കാത്തിരിക്കുകയാണ്, ബാഴ്സലോണ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് മെസ്സിയും ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുന്ന പെപ് ഗ്വാർഡിയോളക്ക് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലനാണ് എതിരാളികൾ.