നെയ്മർക്ക് പെർഫക്റ്റ് ക്ലബ്ബ് ആ പ്രീമിയർ ലീഗ് ക്ലബ്ബാണ് : ബ്രസീൽ ഇതിഹാസം റിവാൾഡോ

ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് സൂപ്പർതാരമായ നെയ്മർ ജൂനിയർ പുറത്തെടുക്കുന്നത്.പക്ഷേ കഴിഞ്ഞ വേൾഡ് കപ്പിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മാത്രമല്ല കിലിയൻ എംബപ്പേയുമായുള്ള അസ്വാരസങ്ങൾ കാരണം താരത്തെ ഒഴിവാക്കാൻ ക്ലബ്ബ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർ ക്ലബ്ബ് വിട്ടേക്കും എന്നാണ് റൂമറുകൾ ഉള്ളത്.

മാത്രമല്ല നെയ്മറുടെ വില കുറക്കാനും പിഎസ്ജി തയ്യാറായതായി റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ 150 മില്യൺ യൂറോ ഒക്കെയായിരുന്നു നെയ്മറുടെ വിലയായി കൊണ്ട് ക്ലബ്ബ് കണ്ടു വച്ചിരുന്നത്. അത് 100 മില്യൺ യൂറോക്കും താഴെയായി കൊണ്ടാണ് ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നത്. 50 മില്യൺ യൂറോക്ക് വരെ താരത്തെ വിട്ട് നൽകാൻ പിഎസ്ജി തയ്യാറാവുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മെസ്സിയിലും എംബപ്പേയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.

നെയ്മർ ക്ലബ്ബ് വിടുകയാണെങ്കിൽ എങ്ങോട്ട് പോകും എന്നുള്ളതിന്റെ യാതൊരുവിധ സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർക്ക് പെർഫക്റ്റ് ക്ലബ്ബ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയാണ് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. അവിടെ നെയ്മർക്ക് തിളങ്ങാൻ ഉള്ള അവസരം ഉണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ബെറ്റ്ഫയറിന് വേണ്ടി എഴുതുകയായിരുന്നു അദ്ദേഹം.

‘ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എന്ത് സംഭവിക്കാൻ കഴിയുമെന്ന് പറയാൻ സാധിക്കില്ല. പക്ഷേ നെയ്മർ ജൂനിയറെ വിൽക്കാൻ പിഎസ്ജി തീരുമാനിച്ചതായി അറിയാൻ സാധിക്കുന്നു. ഇത് നെയ്മർക്ക് പ്രീമിയർ ലീഗിലേക്ക് പോകാനുള്ള ഒരു അവസരമാണ് ഒരുക്കുന്നത്. ഞാൻ വിശ്വസിക്കുന്നത് നെയ്മർ ജൂനിയർക്ക് പെർഫെക്റ്റ് ക്ലബ്ബ് ആയിരിക്കും മാഞ്ചസ്റ്റർ സിറ്റി എന്നുള്ളതാണ്.അവിടെ അദ്ദേഹത്തിന് കൂടുതൽ മികവ് പുലർത്താനുള്ള ഒരു അവസരം ഉണ്ടായിരിക്കും.വളരെയധികം അറ്റാക്കിങ് ആയിട്ടുള്ള ഒരു ടീമിൽ അപ്പോൾ കളിക്കാൻ നെയ്മർക്ക് കഴിയും. മാത്രമല്ല പെപ്പിന് കീഴിൽ വളരെ മികച്ച രൂപത്തിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നത് ‘ റിവാൾഡോ പറഞ്ഞു.

നെയ്മർക്ക് വേണ്ടി ഇതുവരെ ക്ലബ്ബുകൾ ഒന്നും തന്നെ തങ്ങളുടെ നീക്കങ്ങൾ നടത്തിയിട്ടില്ല. മാഞ്ചസ്റ്റർ സിറ്റി അദ്ദേഹത്തിന് വേണ്ടി മുന്നോട്ടു വരുമോ എന്നുള്ളതും അവ്യക്തമായ കാര്യമാണ്.നിലവിൽ 2027 വരെ നെയ്മർക്ക് ക്ലബ്ബുമായി കരാർ അവശേഷിക്കുന്നുണ്ട്.