‘സ്റ്റേഡിയത്തിലെ 40,000 ആരാധകരുടെ പിന്തുണ ബ്ലാസ്റ്റേഴ്സിനുണ്ട്’ : തോൽവിയിലും സന്തോഷം പങ്കുവെച്ച് മുംബൈ പരിശീലകൻ |Kerala Blasters

ഇന്നലെ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തി. മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.മത്സരത്തിന്റെ 11-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ പാസിൽ നിന്നും ഡിമിട്രിയോസ് ഡയമന്റകോസ് സ്‌കോറിംഗ് ആരംഭിച്ചു.

ഹാഫ് ടൈം വിസിലിന് സെക്കന്റുകൾക്ക് മുമ്പ് സീസണിലെ തന്റെ രണ്ടാം ഗോളും നേടി പെപ്ര ലീഡ് ഇരട്ടിയാക്കി. മത്സരത്തിന് ശേഷം സംസാരിച്ച മുംബൈ സിറ്റി എഫ്‌സി പരിശീലകൻ പെറ്റർ ക്രാറ്റ്കി കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് സംസാരിച്ചു.“40000 ആളുകളുണ്ട്, അവർ എപ്പോഴും അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നു.ഇതുകൊണ്ടാണ് ഞങ്ങൾ ഫുട്ബോൾ കളിക്കുന്നത്, അത് അനുഭവിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആരാധകരുണ്ടെന്നതിൽ സന്തോഷമുണ്ട്.ഞങ്ങൾക്ക് ഇതിൽ കൂടുതലും ആവശ്യമുണ്ട്”മുംബൈ പരിശീലകൻ പറഞ്ഞു.

മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരായ മുൻ മത്സരത്തിൽ മാർച്ചിംഗ് ഓർഡറുകൾ ലഭിച്ചതിനെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന നാല് പ്രധാന താരങ്ങളില്ലാതെയാണ് മുംബൈ സിറ്റി എഫ്‌സി ഇന്നലെ ഇറങ്ങിയത്.“കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച ടീമാണ്. അതുകൊണ്ട് നാം അതിനെ ബഹുമാനിക്കണം. സ്റ്റേഡിയത്തിൽ 40,000 ആളുകൾ അവർക്ക് പിന്തുണ നൽകുന്നുണ്ട്.അവർ അത്ഭുതകരമാം വിധം ഹോം ടീമിനെ സപ്പോർട്ട് ചെയ്യുന്നത്.അതിനാൽ എതിരാളികളുടെ നിലവാരത്തെ മാനിക്കണം,” അദ്ദേഹം പറഞ്ഞു.

കളിയുടെ തുടക്കത്തിൽ റോസ്റ്റിൻ ഗ്രിഫിത്ത്‌സിന് പരിക്കേറ്റതോടെ എവേ ടീമിന് സ്ഥിതി കൂടുതൽ വഷളായി, മത്സരത്തിന് 15 മിനിറ്റിനുള്ളിൽ അദ്ദേഹത്തെ കളത്തിൽ നിന്ന് പുറത്താക്കി.വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് 23 പോയിന്റുള്ള എഫ്‌സി ഗോവയ്ക്ക് ഒപ്പമെത്തി. ഗോള്‍ വ്യത്യാസത്തില്‍ ഗോവ മുന്നിലായതുകൊണ്ട് ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് തുടരേണ്ടി വരും. 19 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ സിറ്റി എഫ്സി