ലാപാസിൽ അർജന്റീനയുടെ ഒട്ടു മിക്ക താരങ്ങളും ഇതുവരെ കളിച്ചിട്ടില്ല, 15 താരങ്ങൾക്ക് ഇത് പുത്തൻ അനുഭവം
ബൊളീവിയയിലെ സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാപാസിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത 15 താരങ്ങൾ അർജന്റീന ദേശീയ ടീമിലുണ്ട്.
അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്കലോനിയും സംഘവും ചൊവ്വാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സമുദ്രനിരപ്പിൽ നിന്ന് 3600 മീറ്റർ ഉയരത്തിലുള്ള ലാപാസിൽ കളിക്കും. അവിടെ ആദ്യമായി കളിക്കുന്ന നിരവധി താരങ്ങൾ ടീമിലുണ്ടാകും.പേരുകൾ ഇതാ:
ഗോൾകീപ്പർമാർ:എമിലിയാനോ മാർട്ടിനെസ്, ജുവാൻ മുസ്സോ, വാൾട്ടർ ബെനിറ്റസ്,
ഡിഫൻഡർമാർ:നഹുവൽ മോളിന,ക്രിസ്റ്റ്യൻ റൊമേറോ, മാർക്കോസ് സെനെസി,ജർമ്മൻ പെസെല്ല, ലിസാൻഡ്രോ മാർട്ടിനെസ്,ജുവാൻ ഫോയ്ത്ത്,മിഡ്ഫീൽഡർമാർ:എൻസോ ഫെർണാണ്ടസ്, ഫാകുണ്ടോ ബ്യൂണനോട്ടെ, അലക്സിസ് മാക് അലിസ്റ്റർഫോർവേഡുകൾ:ജൂലിയൻ അൽവാരസ്,നിക്കോളാസ് ഗോൺസാലസ്,അലജാൻഡ്രോ ഗാർനാച്ചോ
TRAINING DAY 5 🩵🇦🇷pic.twitter.com/sdMDntHzx5
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 10, 2023
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീന vs ബൊളീവിയ പോരാട്ടം ഇന്ന് രാത്രി ഇന്ത്യൻ സമയം 1.30നാണ്. ലൈവ് ലിങ്കുകൾ മെസ്സി ഫാൻസ് കേരള ടെലഗ്രാം ചാനലിൽ ലഭ്യമാണ്.