𝗕𝗥𝗘𝗔𝗞𝗜𝗡𝗚 𝗡𝗘𝗪𝗦: ലയണൽ മെസ്സി പി എസ് ജിയിൽ തുടരില്ല, കരാർ പുതുക്കുന്നില്ല എന്ന തീരുമാനവുമായി മെസ്സി

വളരെ നിർണായകമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്, ലയണൽ മെസ്സി പിഎസ്സിയുമായി കരാർ പുതുക്കില്ല.

ഈ സീസണോടെ അവസാനിക്കുന്ന PSG ക്ലബ്ബുമായുള്ള ഈ കരാർ ഇതുവരെ താരം പുതുക്കിയിട്ടില്ല. പക്ഷേ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മെസ്സി ഉടൻതന്നെ പിഎസ്ജിയുമായി കരാർ പുതുക്കും എന്നുമായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രമുഖ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ ഈ വിഷയത്തിൽ ഒരു പുതിയ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. അതായത് ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കാൻ താല്പര്യപ്പെടുന്നില്ല എന്നാണ് റൊമേറോ കണ്ടെത്തിയിട്ടുള്ളത്. മെസ്സി തന്റെ മനസ്സു മാറ്റി എന്നാണ് ഇപ്പോൾ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടിയാണ് ലയണൽ മെസ്സി തന്റെ മനസ്സ് മാറ്റിയത് എന്നാണ് ഇദ്ദേഹം കണ്ടെത്തിയിട്ടുള്ളത്. തന്റെ ഭാവിയെ വളരെയധികം മൂല്യത്തോട് കൂടിയാണ് ഇപ്പോഴും മെസ്സി പരിഗണിക്കുന്നത്.അതുകൊണ്ടുതന്നെ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ തനിക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മെസ്സി ഫ്രീ ട്രാൻസ്ഫറിൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയാലും അത്ഭുതപ്പെടാനില്ല എന്നാണ് റൊമേറോ അവകാശപ്പെടുന്നത്.

ഈ വിഷയത്തിൽ ഇനിയും കൂടുതൽ വ്യക്തതകൾ വരേണ്ടതുണ്ട്. ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇക്കാര്യത്തിൽ യാതൊരുവിധ സ്ഥിരീകരണങ്ങളും നടത്തിയിട്ടില്ല. മാത്രമല്ല മെസ്സിയെ കൈവിടാൻ പിഎസ്ജി ഒരു കാരണവശാലും ഉദ്ദേശിക്കുന്നില്ല.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി അസാമാന്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തെ നിലനിർത്താൻ ഏതു രൂപത്തിലുള്ള ഒരു ശ്രമവും പിഎസ്ജിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാം.

ലയണൽ മെസ്സി ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ ഏത് ക്ലബ്ബിലേക്ക് ചേക്കേറും എന്നുള്ളത് അവ്യക്തമായ കാര്യമാണ്. എഫ്സി ബാഴ്സലോണയിലേക്ക് തിരികെ എത്തും എന്നുള്ള കാര്യത്തിൽ യാതൊരുവിധ ഉറപ്പുകളും ഇല്ല എന്നാണ് റൊമേറോ കൂട്ടിച്ചേർത്തിരിക്കുന്നത്.അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് മെസ്സിയെ സ്വന്തമാക്കാൻ വലിയ താല്പര്യമുണ്ട്. മാത്രമല്ല സൗദി അറേബ്യൻ ക്ലബ്ബുകളും ഇടക്കാലത്ത് മെസ്സിയും ഇൻട്രസ്റ്റ് അറിയിച്ചിരുന്നു. പക്ഷേ മികച്ച സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന മെസ്സി യൂറോപ്പ് വിടാനുള്ള സാധ്യതകളും കുറവാണ്.പുതിയ റിപ്പോർട്ടുകൾക്ക് വേണ്ടി നാം ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.