ചരിത്രത്തിൽ ആദ്യം; ഇത്തവണ ബാലൻ ഡി ഓർ നേടിയാൽ മെസ്സിയെ കാത്തിരിക്കുന്നത് അപൂർവ നേട്ടം |Lionel Messi

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരങ്ങളിൽ ഒന്നാണ് ബാലൻ ഡി ഓർ. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരം. 7 തവണയാണ് മെസ്സി ബാലൻ ഡി ഓറിൽ മുത്തമിട്ടത്.

ഇത്തവണത്തെ ബാലൻ ഡി ഓറിനും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന താരങ്ങളിൽ ഒരാളാണ് മെസ്സി. അതിനാൽ മെസ്സി എട്ടാമതും ബാലൻ ഡി ഓർ ഉയർത്തിയാൽ അത്ഭുതപ്പെടെണ്ടതില്ല. ഖത്തർ കിരീടവും ഫൈനലിസ്മയും വ്യക്തിഗത പ്രകടനങ്ങളൊക്കെയായി മെസ്സി തന്നെയാണ് ബാലൻ ഡി ഓർ സാധ്യത പട്ടികയിൽ മുമ്പിൽ, കിലിയൻ എംബാപ്പെ, ഏർലിംഗ് ഹാലണ്ട് തുടങ്ങിയവരൊക്കെ ഈ സാധ്യത പട്ടികയിലുള്ള താരാമാണ്.

എന്നാൽ ഇത്തവണ ലയണൽ മെസ്സി ബാലൻ ഡി ഓർ സ്വന്തമാക്കുകയാണെങ്കിൽ ഒരു അപൂർവ റെക്കോർഡ് മെസ്സിക്ക് ലഭിക്കും. യൂറോപ്പിന് പുറത്ത് ബാലൻ ഡി ഓർ ലഭിക്കുന്ന ആദ്യ താരമായി മെസ്സി മാറും. ഇത് വരെ ബാലൻ ഡി ഓർ ലഭിച്ചവരെല്ലാം ആ സമയത്ത്‌ കളിച്ചിരുന്നത് യൂറോപിലായിരുന്നു. എന്നാൽ ഇത്തവണ മെസ്സിയ്ക്ക് ബാലൻ ഡി ഓർ ഉയർത്താനായാൽ ചരിത്രത്തിലാദ്യമായി ബാലൻ ഡി ഓർ യൂറോപ്പിന് പുറത്തേക്ക് പോകും.

നിലവിൽ അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലാണ് മെസ്സി കളിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും മികച പ്രകടനമാണ് മെസ്സി വന്നതിന് ശേഷം ഇന്റർ മിയാമി പുറത്തെടുക്കുന്നത്.