കുറസാവൊക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി തന്റെ രാജ്യത്തിനായി തന്റെ നൂറാം അന്താരാഷ്ട്ര ഗോൾ നേടി.മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്കോറിങ്ങ് തുറന്ന മെസ്സി തന്റെ ടീമിനെ 1-0ന് മുന്നിലെത്തിച്ചു. 33, 37 മിനിറ്റുകളിൽ യഥാക്രമം 101, 102 ഗോളുകൾ നേടി ആദ്യ പകുതിയിൽ ഹാട്രിക് നേടി. മത്സരത്തിൽ ഏഴു ഗോളുകൾക്ക് അര്ജന്റീന കുറസാവോയെ പരാജയപ്പെടുത്തിയത്.
ഖത്തറിൽ നടന്ന ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ്, പനാമക്കെതിരായ തന്റെ അവസാന സൗഹൃദ മത്സരത്തിൽ മറ്റൊരു വ്യക്തിഗത നാഴികക്കല്ല് കൂടി നേടിയിരുന്നു.തന്റെ കരിയറിലെ 800-ാം ഗോൾ സ്വന്തമാക്കിയിരുന്നു.അന്താരാഷ്ട്ര ഗോൾ സ്കോറർമാരുടെ പട്ടികയിൽ മെസ്സി മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ഇറാന്റെ അലി ദേയ് (109), ലീഡർ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (122) എന്നിവർക്ക് പിന്നിൽ.
ഇന്നത്തെ മത്സരത്തിൽ 20 ആം മിനുട്ടിൽ രണ്ട് കുറക്കാവോ ഡിഫൻഡർമാരെ മറികടന്ന് പന്ത് ഇടതുകാലുകൊണ്ട് മൂലയിലേക്ക് സ്ലോട്ട് ചെയ്തു. ഈ ഗോൾ മെസ്സിയുടെ 100-ാം അന്താരാഷ്ട്ര ഗോളായി അടയാളപ്പെടുത്തി 33 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസിന്റെ പാസിൽ നിന്നും ലയണൽ മെസ്സി രണ്ടാം ഗോൾ നേടി.37-ാം മിനിറ്റിൽ മെസ്സി തന്റെ ഹാട്രിക് തികച്ചു ജിയോവാനി ലോ സെൽസോയുടെ പാസിൽ നിന്നായിരുന്നു ഗോൾ പിറന്നത്.കരിയറിൽ ആകെ 57 ഹാട്രിക്കുകൾ പൂർത്തിയാക്കാനും ലയണൽ മെസ്സിക്ക് ഇപ്പോൾ സാധിച്ചിട്ടുണ്ട്. 62 ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മുന്നിൽ..6 ഹാട്രിക്കുകൾ നേടിക്കഴിഞ്ഞാൽ ഈ റെക്കോർഡ് തകർക്കാൻ മെസ്സിക്ക് സാധിക്കും.
Lionel Messi's last 14 games for Argentina
— MC (@CrewsMat10) March 29, 2023
🆚 🇮🇹: 🅰️ 🅰️
🆚 🇪🇪: ⚽️ ⚽️ ⚽️ ⚽️ ⚽️
🆚 🇭🇳: ⚽️ ⚽️
🆚 🇯🇲: ⚽️ ⚽️
🆚 🇦🇪: ⚽️🅰️
🆚 🇸🇦: ⚽️
🆚 🇲🇽: ⚽️🅰️
🆚 🇵🇱: ➖
🆚 🇦🇺: ⚽️
🆚 🇳🇱: ⚽️🅰️
🆚 🇭🇷: ⚽️🅰️
🆚 🇫🇷: ⚽️⚽️
🆚 🇵🇦: ⚽️
🆚 🇨🇼: ⚽️⚽️⚽️🅰️
21 goals and 7 assists in 14 matches at 35 years old. pic.twitter.com/bp8u2N5gsb
ക്ലബ്ബ് കരിയറിൽ റൊണാൾഡോ 52 ഹാട്രിക്കുകൾ പൂർത്തിയാക്കിയപ്പോൾ 48 ഹാട്രിക്കുകളാണ് മെസ്സി നേടിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ രണ്ടു താരങ്ങളും എട്ടു വീതം ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുണ്ട്.രാജ്യത്തിന് വേണ്ടി മെസ്സി 9 ഹാട്രിക്കുകളാണ് നേടിയിട്ടുള്ളതെങ്കിൽ റൊണാൾഡോ 10 എണ്ണം നേടിയിട്ടുണ്ട്.മെസ്സി അവസാനമായി നേടിയ 3 ഹാട്രിക്കുകളും അർജന്റീന ദേശീയ ടീമിന്റെ ജേഴ്സിയിൽ ഉള്ളതായിരുന്നു.ഈ വർഷത്തെ ആദ്യത്തെ ഹാട്രിക്കാണ് മെസ്സി നേടിയിട്ടുള്ളത്.മെസ്സി തന്റെ കരിയറിൽ അർജന്റീനയ്ക്കായി 174 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അര്ജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് മെസ്സിയാണ് എക്കാലത്തെയും പട്ടികയിൽ നാലാമതുമാണ്.
🆕🎩 Messi's last 3 hat-tricks have now all been in Argentina colours!
— MessivsRonaldo.app (@mvsrapp) March 29, 2023
👉 1st hat-trick of 2023
👉 9th hat-trick for Argentina
👉 57th career hat-trick pic.twitter.com/t3rk2sctWs
LIONEL MESSI HAT TRICK FOR THE WORLD CUP CHAMPIONS ARGENTINA! 🇦🇷pic.twitter.com/EM5wEo9iEq
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) March 29, 2023
പോർച്ചുഗലിനായി റൊണാൾഡോയുടെ 198 സീനിയർ മത്സരങ്ങളാണ് നിലവിൽ സർവകാല റെക്കോർഡ്.102 ഗോളുകൾ നേടിയ മെസ്സി 46 ഗോളുകളുടെ മാർജിനിൽ അർജന്റീനയുടെ എക്കാലത്തെയും മികച്ച സ്കോററാണ്. 2016-ൽ കോപ്പ അമേരിക്ക സെന്റിനാരിയോയിൽ അമേരിക്കയ്ക്കെതിരെ ഫ്രീകിക്കിലൂടെ മെസ്സി അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററായി.
MESSI WHAT A CRAZY HALF, ENJOY THE GOALS!!!! 🐐🐐🐐 pic.twitter.com/f9nwKcoUeS
— mx ⭐️⭐️⭐️ (@MessiMX30iiii) March 29, 2023