മേജർ സോക്കർ ലീഗിൽ ഇന്റർമയാമി ഇന്ന് അറ്റ്ലാൻഡക്കെതിരെ, ലയണൽ മെസ്സി കളിച്ചേക്കില്ല |Lionel Messi
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശേഷം ലയണൽ മെസ്സി അമേരിക്കയിൽ തിരിച്ചെത്തി, മേജർ സോക്കർ ലീഗിൽ ഇന്ന് ഇന്ത്യൻ സമയം 2 30ന് അറ്റലാൻഡ യുനൈറ്റഡിനെതിരെ ഇന്റർമിയാമി കളിക്കുന്നുണ്ട്.
മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് ഇന്റർമയാമിക്ക് എതിരാളികൾ, ബൊളീവിയക്കെതിരെയുള്ള ലോകകപ്പ് യോഗ്യതമത്സരത്തിൽ അർജന്റീനക്ക് വേണ്ടി പരിക്കു കാരണം മെസ്സി കളിച്ചിരുന്നില്ല,അതുകൊണ്ടുതന്നെ ഇന്റർമയാമിക്ക് വേണ്ടി മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്, അമേരിക്കയിൽ തിരിച്ചെത്തിയ മെസ്സി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
മേജർ സോക്കർ ലീഗിൽ ആറാം സ്ഥാനത്താണ് അറ്റ്ലാൻഡ യുണൈറ്റഡെങ്കിൽ ലയണൽ മെസ്സിയുടെ ഇന്റർമയാമി പതിനാലാം സ്ഥാനത്താണ്. ഇതിനു മുൻപ് ലീഗ് കപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിൽ നാലു ഗോളുകൾക്കാണ് ഇന്റർ മയാമി ജയിച്ചത്. ഇന്ത്യൻ സമയം പുലർച്ചെ 2 30നാണ് അറ്റ്ലാന്റ യുണൈറ്റഡും ഇന്റർമയാമിയും തമ്മിലുള്ള പോരാട്ടം.
🚨Breaking: “MESSI DID NOT TRAVEL TO ATLANTA FOR THE MLS DUEL. He won’t play this Saturday.”
Via @FedeBueno73 @SC_ESPN #Messi #InterMiamiCF #WeAreTheA pic.twitter.com/0E4XyH8YqE— Inter Miami FC Hub (@Intermiamifchub) September 16, 2023
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മെസ്സി അറ്റലാൻഡയുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന് പങ്കെടുക്കില്ല എന്നാണ് സൂചന, ടീമിനൊപ്പം യാത്ര ചെയ്യില്ല എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലയണൽ മെസ്സി അമേരിക്കയിൽ സൈൻ ചെയ്തശേഷം ഇന്റർ മയാമി ഒരു മത്സരം പോലും തോറ്റിട്ടില്ല. അമേരിക്കയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മെസ്സിയുടെ അഭാവത്തിലും കഴിഞ്ഞ മത്സരത്തിൽ ഇന്റർ മയാമി ജയിച്ചിരുന്നു.