ലോകകപ്പ്‌ ചാമ്പ്യൻ ലിയോ മെസ്സിയാണ് ‘ഗോട്ട്’ എന്ന് ലാലിഗ വമ്പൻമാരുടെ പരിശീലകനും പറയുന്നു | Lionel Messi

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് ലിയോ മെസ്സി നേടിയതോടെ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലിയോ മെസ്സി ആണെന്ന് ഫുട്ബോൾ ലോകം വാഴ്ത്തിപാടുകയാണ്. ഒരു ഫുട്ബോൾ താരം എന്ന നിലയിൽ കരിയറിൽ ഇനി ഒന്നും നേടാൻ ബാക്കിയില്ലാത്ത ലിയോ മെസ്സിക്ക് ‘ഗോട്ട്’ എന്ന് വിശേഷണമാണ് ഫുട്ബോൾ ലോകത്ത് പലരും നൽകുന്നത്. ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനും ലിയോ മെസ്സി നോമിനിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന് സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡിഗോ സിമിയോനിയോട് ചോദിച്ചപ്പോൾ അദ്ദേഹം നൽകി മറുപടി ലിയോ മെസ്സി എന്നാണ്. ലിയോ മെസ്സി വേൾഡ് ചാമ്പ്യനായതിനാൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി മെസ്സി തുടരുന്നുണ്ട് എന്നാണ് അർജന്റീനകാരനായ ഡീഗോ സിമിയോണി അഭിപ്രായം പറഞ്ഞത്.

“നിലവിൽ ലോകത്തിലെ ഏറ്റവും മികച്ചത് ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും ലിയോ മെസ്സിയാണ്. മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം, കാരണം അദ്ദേഹം ഒരു വേൾഡ് ചാമ്പ്യനായി. ലോകത്തിലെ ഏറ്റവും മികച്ചതാരമായി തുടരാൻ ഇതിൽ കൂടുതൽ അദ്ദേഹം ഇനി എന്താണ് നേടേണ്ടത്?.. ” – അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഡീഗോ സിമിയോണി പറഞ്ഞു.

അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നാഷണൽ ടീം ഡ്യൂട്ടി കഴിഞ്ഞ ലിയോ മെസ്സി ഉടൻതന്നെ അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിലേക്ക് തിരിച്ചെത്തും. ഈ ട്രാൻസ്ഫർ വിൻഡോയിൽ അമേരിക്കൻ ക്ലബ്ബായ മിയാമിയിലേക്ക് പോയ മെസ്സി അവിടെ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇനി അടുത്തമാസമാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുള്ളത്.