ലയണൽ മെസ്സിക്ക് പി എസ് ജി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ എംബാപ്പെ വിട്ടുനിന്നത് എന്തുകൊണ്ട്?!

ഖത്തർ ലോകകപ്പ് വിജയിച്ചശേഷം ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി അർജന്റീനയിൽ നിന്നും പാരീസിൽ എത്തിച്ചേർന്നത്.

ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ഖത്തർ ലോകകപ്പിൽ മുത്തമിട്ടത് എന്നതുകൊണ്ടുതന്നെ മെസ്സിയുടെ തിരിച്ചുവരവിൽ ഫ്രാൻസിലെ സ്വീകരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ടായിരുന്നു, എന്നാൽ ആ ആശങ്കകൾക്കൊന്നും അടിസ്ഥാനമുണ്ടായില്ല, കാരണം പാരിസിൽ മെസ്സി എയർപോർട്ടിൽ ഇറങ്ങുന്ന സമയം ഫ്രാൻസിലെ ആരാധകർ മെസ്സിയെ സ്വീകരിക്കാനെത്തിയത് വളരെ കൗതുകമുണർത്തിയ ഒന്നായി.

മെസ്സി ക്ലബ്ബിൽ എത്തിയശേഷം ക്ലബ്ബിന്റെ ഭാഗത്തുനിന്നുംതാരത്തെ ആദരിക്കുകയുണ്ടായി, ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിന് നല്ല നിലയിൽ സ്വീകരണമാണ് ക്ലബ്ബ് നൽകിയത്, കൂടാതെ ക്ലബ്ബ് ഒരുപഹാരവും നൽകി താരത്തെ ആദരിച്ചു, ക്ലബ്ബിന്റെ പരിശീലനത്തിന് വരുന്ന സമയം പി എസ് ജി താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയത് കൗതുകകരമായ കാഴ്ചയായിരുന്നു. മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്ത് നെയ്മറും താരത്തിന് ഗാർഡ് ഓഫ് ഓണർ നൽകുന്നതിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു.

എന്നാൽ ഖത്തർലോകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഫ്രാൻസിന്റെ സൂപ്പർ താരവും മെസ്സിയുടെ ക്ലബ്ബിലെ സഹതാരവുമായ കെലിയൻ എംബാപ്പെയുടെ അഭാവം ശ്രദ്ധേയമായിരുന്നു, ലോകകപ്പ് ഫൈനലിന്റെ തോൽവിക്ക് ശേഷം ഉടൻതന്നെ സൂപ്പർതാരം എംബാപ്പ ക്ലബ്ബിൽ ജോയിൻ ചെയ്തത് കൊണ്ട് താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് താരം മെസ്സിക്ക് ഗാർഡ് ഓഫ് ഓണർ നൽകിയ സമയത്ത് സഹതാരങ്ങളുടെ കൂടെ ഇല്ലാതിരുന്നത്.ബാർക്ലേസ് സെന്ററിൽ ബ്രൂക്ലിൻ നെറ്റ്സും സാൻ അന്റോണിയോയും തമ്മിലുള്ള എൻബിഎ മത്സരത്തിൽ കൈലിയൻ എംബാപ്പെയും പിഎസ്ജി സഹതാരം അഷ്റഫ് ഹക്കിമിയും പങ്കെടുത്തു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഫൈനലിൽ ലയണൽ മെസ്സിയോട് തോറ്റെങ്കിലും മെസ്സിയുമായി താരത്തിന് യാതൊരു ഈഗോ പ്രശ്നവുമില്ലെന്ന് ഫൈനലിനു ശേഷമുള്ള താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമായിരുന്നു. ലോകകപ്പ് ഫൈനലിനു ശേഷം രണ്ട് മത്സരമാണ് പി എസ് ജി കളിക്കാനിറങ്ങിയത്, അതിൽ ഒരു മത്സരം തോറ്റപ്പോൾ ഒരു മത്സരം അവസാന സെക്കൻഡുകളിൽ ലഭിച്ച പെനാൽറ്റിയിൽ എംബാപെ സ്കോർ ചെയ്തു കഷ്ടിച്ച് വിജയിക്കുകയായിരുന്നു. മെസ്സിയുടെ അഭാവം പി എസ് ജിയെയും ബാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ, ഈ സീസണിൽ ലീഗിൽ ആദ്യമായാണ് പി എസ് സി തോൽവി വാങ്ങുന്നത്.

അടുത്ത മത്സരത്തിൽ മെസ്സി-എംബാപ്പ-നെയ്മർ ത്രയം ഒരുമിക്കുന്നതോടുകൂടി പി എസ് ജി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിൽ ബയേൺ മ്യുണിക് എതിരാളികളായതുകൊണ്ട് തന്നെ മത്സരത്തിനു മുൻപ് ടീം സെറ്റാക്കേണ്ടത് പി എസ് ജി പരിശീലകൻ ഗാൾട്ടിയറിനും അനിവാര്യമാണ്.പി എസ് ജിയുടെ അടുത്ത മത്സരം ഫ്രഞ്ച് കപ്പ് ആണ്, നാളെയാണ് മത്സരം, ചാറ്റിഒറെക്സ് എതിരാളികൾ.