റെക്കോഡുകൾ തകർക്കുന്നത് ശീലമാക്കി മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്ട്രൈക്കെർ എർലിംഗ് ഹാലൻഡ്|Erling Haaland

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബയേൺ മ്യൂണിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ഏർലിങ് ഹാലാൻഡ് ,റോഡ്രി, ബെർണാഡോ സിൽവ എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ഇനങ്ങളെ നേടിയ ഗോളോടെ ഇംഗ്ലീഷ് ഫുട്‌ബോളിലെ തന്റെ ആദ്യ സീസണിൽ മറ്റൊരു നാഴികക്കല്ലിലെത്തിയിരിക്കുകയാണ് ഏർലിങ് ഹാലാൻഡ്.

ഈ സീസണിൽ സിറ്റിക്കായി 39-ാം മത്സരത്തിൽ നേടുന്ന 45 മത്തെ ഗോളായിരുന്നു ഇത്. ഒരു സീസണിൽ എല്ലാ കോംപെറ്റീഷനിലും ഒരു പ്രീമിയർ ലീഗ് കളിക്കാരൻ നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡാണ് ഹാലാൻഡ് കരസ്ഥമാക്കിയത്. 1992-93ൽ പ്രീമിയർ ലീഗ് തുടങ്ങിയതിന് ശേഷം ഇതുവരെ ഒരു കളിക്കാരനും 45 ഗോളുകൾ നേടിയിട്ടില്ല.2002-03ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൂഡ് വാൻ നിസ്റ്റൽറൂയിയും 2017-18ൽ ലിവർപൂളിനായി മുഹമ്മദ് സലായും 44 ഗോളുകൾ നേടിയിട്ടുണ്ട്.ഡച്ച് സ്‌ട്രൈക്കർ വാൻ നിസ്റ്റൽറൂയിയും ഈജിപ്ഷ്യൻ സലായും 52 മത്സരങ്ങൾ എടുത്തിട്ടാണ് ഇത്ര ഗോളുകൾ നേടിയത്.

ജർമ്മൻ ചാമ്പ്യൻമാരായ ബയേണിനെതിരായ ഏഴ് മത്സരങ്ങളിൽ നിന്നും ഹാലാൻഡ് നേടുന്ന അഞ്ചാമത്തേ ഗോളായിരുന്നു ഇത്. ചാമ്പ്യൻസ് ലീഗിൽ 26 മത്സരങ്ങളിൽ നിന്നും 34 ഗോളുകളാണ് ഹാലാൻഡ് നേടിയിട്ടുള്ളത്. ഈ സീസണിലെ 11-ാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്, വ്യക്തിഗത മികച്ച നേട്ടം കൂടിയാണിത്. വാൻ നിസ്റ്റൽറൂയ് (2002-03 സീസണിൽ 12) മാത്രമാണ് പ്രീമിയർ ലീഗ് ടീമിന് വേണ്ടി കൂടുതൽ സ്കോർ ചെയ്തിട്ടുള്ളത്.ഈ സീസണിൽ 51 ഗോളുകളിൽ ഹാലാൻഡ് പങ്കാളിയായിട്ടുണ്ട്.

ഹാലാൻഡിന്റെ 45 ഗോളുകൾ അദ്ദേഹത്തിന്റെ മുൻകാല മികച്ച ഗോൾസ്കോറിങ് സീസണും തകർത്തു. 2019-20ൽ സാൽസ്ബർഗിനായി 28ഉം ഡോർട്ട്മുണ്ടിന് വേണ്ടി 16ഉം ആകെ 44 ഗോളുകൾ അദ്ദേഹം നേടി.ഒരു സീസണിൽ സിറ്റിയുടെ ഏറ്റവും മികച്ച ഗോൾ സ്‌കോററാണ് ഹാലൻഡ്, ഏകദേശം ഒരു മാസം മുമ്പ് അദ്ദേഹം തകർത്ത റെക്കോഡാണ് പിന്നീട് അത് നീട്ടിയത്.1928-29ൽ ടോമി ജോൺസന്റെ 38 ഗോളുകൾ 94 വർഷമായി ക്ലബ്ബിന്റെ റെക്കോർഡായിരുന്നു.