‘മാറാൻ വേണ്ടി റഫറി ആവശ്യപ്പെട്ടു’ : പരിശീലകനോടും സഹതാരങ്ങളോടും പറഞ്ഞത് വെളിപ്പെടുത്തി ലൂണ
ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സുനിൽ ഛേത്രി ബെംഗളുരു എഫ്സിക്ക് വേണ്ടി വിവാദമായ വിജയ ഗോൾ നേടിയിരുന്നു. റഫറി വിസിൽ മുഴക്കിയില്ലെന്നും കിക്ക് എടുക്കുമ്പോൾ കളിക്കാർ തയ്യാറായില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് കളിക്കാർ വധിക്കുകയും റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
സെർബിയൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് തന്റെ കളിക്കാരെ തിരികെ വിളിക്കുകയും ചെയ്തു.ലൂണ തന്റെ ക്യാപ്റ്റന്റെ ആം-ബാൻഡ് അഴിച്ചുമാറ്റുകയും കളിക്കാർ ക്യാപ്ടന്റെയും പരിശീലന്റെയും നിർദേശം പാലിക്കുകയും ചെയ്തു.എക്സ്ട്രാ ടൈമിലെ ഗോളിന്റെ ബലത്തിൽ ബെംഗളൂരു എഫ്സിയെ വിജയികളായി പ്രഖ്യാപിച്ചു.ചേത്രി നേടിയത് ഗോളാണോ അല്ലയോ എന്നുള്ള കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ മുറുകുകയാണ്. ഏതൊക്കെ രീതിയിൽ നോക്കിയാലും അത് ഗോൾ അല്ല എന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വാദിക്കുന്നത്.
95-ാം മിനിറ്റിൽ വിബിൻ മോഹനൻ പെനാൽറ്റി ബോക്സിന് മുന്നിൽ സുനിൽ ഛേത്രിയെ ഫൗൾ ചെയ്തപ്പോഴാണ് റഫറി ബിഎഫ്സിക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചത്.കേരള ബ്ലാസ്റ്റേഴ്സ് ഒരു ഫ്രീകിക്ക് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങും മുമ്പ് സുനിൽ ഛേത്രി ബെംഗളൂരുവിനായി ഗോൾ അടിച്ചത് ആണ് വിവാദമായത്. എന്നാൽ റഫറി കിക്കെടുക്കാൻ അനുവദിച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ഛേത്രി പറഞു. റഫറി അഡ്രിയാൻ ലൂണയോട് മാറാൻ ആവശ്യപ്പെട്ട ഉടനെയാണ് ഛേത്രി ഫ്രീകിക്ക് ഗോൾ നേടിയത്.ഫ്രീകിക്ക് എടുക്കാൻ വേണ്ടി ബോളിന്റെ സ്ഥാനം സൂചിപ്പിക്കാനായി റഫറി സ്പ്രേ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല തന്നോട് മാറാൻ വേണ്ടി റഫറി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതാണ് അഡ്രിയാൻ ലൂണ തന്റെ പരിശീലകനോടും സഹതാരങ്ങളോടും ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്.
🚨 | Adrian Luna has told the coach and players that the referee used spray to indicate the position of the ball for a free-kick and asked him to move away. [TOI] #IndianFootball
— 90ndstoppage (@90ndstoppage) March 5, 2023
റഫറി അഡ്രിയാൻ ലൂണയോട് പന്തിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടുവെന്നും അതിനാൽ പെട്ടെന്നുള്ള ഫ്രീ-കിക്ക് അനുവദിക്കാൻ കഴിയില്ല.“റഫറി കളിക്കാരനോട് മാറാൻ നിർദ്ദേശിക്കുമ്പോൾ, അതിനർത്ഥം ഒരു മതിൽ സ്ഥാപിക്കാൻ അവരോട് ആവശ്യപ്പെടുന്നു എന്നാണ്. കളിക്കാരോട് മാറിനിൽക്കാൻ പറഞ്ഞാൽ, റഫറി ഫ്രീകിക്ക് വിസിലിനായി കളിക്കാൻ ആവശ്യപ്പെടണം. ഗോൾ നൽകാനുള്ള റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണ്.
Kerala Blasters have sought a replay with Bengaluru and also a ban on the referee. With the first leg semifinal between Mumbai City and BFC scheduled for Tuesday, AIFF will decide on the protest within the next 24 hours.#IndianFootball #ISL #KBFC https://t.co/9S4nVyumdr
— Marcus Mergulhao (@MarcusMergulhao) March 5, 2023