ബംഗളുരുവിനോട് കേരളത്തിൽ വെച്ച് കണക്ക് തീർക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരം

ഇന്ത്യൻ ഫുട്ബോൾ ഇതുവരെ കാണാത്ത സംഭവങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു നോക്ക് ഔട്ട് പോരാട്ടത്തിൽ കാണാൻ സാധിച്ചത് .മത്സരത്തിലെ വിവാദസംഭവങ്ങൾ ഇന്ത്യൻ ഫുട്ബോളിനെ തന്നെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകും മുൻപ് റഫറിയുടെ നിർദ്ദേശം ലഭിച്ചതു കൊണ്ട് ബെംഗളൂരു താരം സുനിൽ ഛേത്രി കിക്കെടുക്കുകയും അത് ഗോളാക്കി മാറ്റിയതായിരുന്നു പ്രശ്‍നം.അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും തീരുമാനങ്ങളും ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും ഹീറോ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ കളിക്കാൻ അവസരമുണ്ട്.

അടുത്ത മാസം കോഴിക്കോട് വെച്ച് നടക്കുന്ന സൂപ്പർ കപ്പിൽ ബംഗളൂരുവും ബ്ലാസ്റ്റേഴ്സും ഒരേ ഗ്രൂപ്പിലാണ് ഇടം കണ്ടെത്തിയത്. ഐഎസ്എല്ലിലെ കണക്ക് തീർക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുളളത്.കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം,മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയൊക്കെയാണ് വേദിയാവുക. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരം ഏപ്രിൽ 16ആം തീയതി കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ച് നടക്കും.

ഗ്രൂപ് എ യിൽ കേരള ബ്ലാസ്റ്റേഴ്‌സ് ,ബംഗളുരു റൌണ്ട് ഗ്ലാസ് പഞ്ചാബ് യോഗ്യത റൌണ്ട് കളിച്ചു വരുന്ന ടീമും ഉണ്ടാവും. ഗ്രൂപ് ബി യിൽ ഹൈദരാബാദ് ഒഡിഷ ഈസ്റ്റ് ബംഗാളും യോഗ്യത റൌണ്ട് കളിച്ചു വരുന്ന ടീമും ഉണ്ടാവും.