മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ : ബാഴ്സലോണക്ക് ജയം റയൽ മാഡ്രിഡിന് സമനില : ഇന്ററിന് ജയം ,യുവന്റസിന് തോൽവി

ആൻഫീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0ന് തകർത്ത് ലിവർപൂൾ.കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ട ഗോളുകളും റോബർട്ടോ ഫിർമിനോയുടെ ഒരു ഗോളും കൊണ്ട് ആതിഥേയർ തുടക്കം മുതൽ അവസാനം വരെ ആധിപത്യം പുലർത്തി. പകുതി സമയത്തിന് തൊട്ടുമുമ്പ് റോബർട്ട്‌സന്റെ പാസിൽ നിന്നും ഗക്‌പോ സ്‌കോർ ചെയ്തു.രണ്ടാം പകുതിയുടെ തുടക്കത്തിൽ നൂനസിന്റെ ഗോളിൽ ലിവർപൂൾ ലീഡ് ഉയർത്തി.

50 ആം മിനുറ്റിൽ സലയുടെ അസ്സിസ്റ്റിൽ നിന്നും ഗാപ്‌കോ മൂന്നാമത്തെ ഗോൾ നേടി. 66 ആം മിനുട്ടിൽ സല നാലാമത്തെ ഗോൾ നേടി. 75 ആം മിനുട്ടിൽ ഹെൻഡേഴ്സന്റെ ക്രോസിൽ നിന്ന് വിദഗ്ധമായി ഫ്ളിക്ക് ചെയ്ത ഹെഡ്ഡറിലൂടെ ഡാർവിൻ ന്യൂനസ് ലിവർപൂളിന്റെ അഞ്ചാം ഗോളും നേടി. ലിവർപൂളിന്റെ ആറാമത്തെ ഗോളോടെ സലാ തന്റെ ഇരട്ടഗോൾ പൂർത്തിയാക്കി, മുഴുവൻ സമയത്തിന് തൊട്ടുമുമ്പ് ഫിർമിനോ ഏഴാമത്തെ ഗോളും നേടി.

അവസാന 30 മിനുട്ടിൽ പത്തു പെരിയ ചുരുങ്ങിയെങ്കിലും വലൻസിയയ്‌ക്കെതിരെ ലാലിഗ ലീഡർമാരായ ബാഴ്‌സലോണയ്ക്ക് ജയം.റാഫിൻഹയുടെ ആദ്യ പകുതിയിലെ ഹെഡർ ഗോളിലായിരുന്നു ബാഴ്സയുടെ ജയം .കഴിഞ്ഞ വാരാന്ത്യത്തിൽ താഴ്ന്ന അൽമേരിയയിൽ നിരാശാജനകമായ തോൽവിയിൽ നിന്ന് കരകയറിയ ബാഴ്‌സ റയലുമായുള്ള ലീഡ് 9 പോയിന്റ് ആക്കി ഉയർത്തുകയും ചെയ്തു.അവസാന 10 ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച വലൻസിയ 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.

15-ാം മിനിറ്റിൽ മിഡ്ഫീൽഡർ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ ഉജ്ജ്വലമായ അസ്സിസ്സിറ്റിൽ നിന്നാണ് റാഫിൻഹ ഗോൾ നേടിയത്.55-ാം മിനിറ്റിൽ ലീഡ് ഉയർത്താൻ ബാഴ്‌സലോണയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഫെറാൻ ടോറസ് പെനാൽറ്റി പാഴാക്കി. 59 ആം മിനുട്ടിൽ ഹ്യൂഗോ ഡ്യൂറോയെ അവസാനമായി ഫൗൾ ചെയ്തതിന് ഡിഫൻഡർ റൊണാൾഡ് അരൗജോയെ നേരിട്ടുള്ള ചുവപ്പ് കാർഡിന് അവർക്ക് നഷ്ടമായി, അവസാന 30 മിനിറ്റിൽ ലീഡ് നിലനിർത്താൻ ബാഴ്‌സലോണ പാടുപെട്ടു.

മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിനെ റയൽ ബെറ്റിസ്‌ ഗോൾ രഹിത സമനിലയിൽ തളച്ചു.വ്യാഴാഴ്ച നടന്ന കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ ബാഴ്സയോട് 1-0ന് തോറ്റ റയൽ ബെറ്റിസിനെതിരെ ആധിപത്യം സ്ഥാപിച്ചെങ്കിലും നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി.തുടർച്ചയായ സമനിലകളോടെ രണ്ടാം സ്ഥാനത്തുള്ള റയൽ ബാഴ്സയെക്കാൾ 9 പോയിന്റ് പുറകിലാണ്.41 പോയിന്റുമായി ബെറ്റിസ് അഞ്ചാം സ്ഥാനത്താണ്. ബെൻസെമ,റോഡ്രിഗോ.പകരക്കാരനായി ഇറങ്ങിയ ഡാനി സെബല്ലോസ് എന്നിവർക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചെങ്കിലും മുതലക്കനായില്ല.

സീരി എയിൽ ലെസെയ്‌ക്കെതിരെ ഇന്റർ മിലാൻ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി., 25 കളികളിൽ നിന്ന് 50 പോയിന്റുമായി സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്താണ് ഇന്റർ മിലാൻ. നാപോളിക്ക് 15 പോയിന്റ് പുറകിലാണ്. 29 ആം മിനുട്ടിൽ ഹെൻറിഖ് മഖിതാര്യന് ഇന്ററിനെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളിൽ ഡെൻസൽ ഡംഫ്രീസ് നൽകിയ ഒരു പെർഫെക്റ്റ് ക്രോസ് ലഭിച്ചതിന് ശേഷം രണ്ടാം പകുതിയുടെ എട്ട് മിനിറ്റിനുള്ളിൽ ലൗടാരോ മാർട്ടിനെസ് ഇന്ററിന്റെ ലീഡ് ഇരട്ടിയാക്കി.എഎസ് റോമയും (അഞ്ച്), ബാഴ്‌സലോണയും (ഒന്ന്) മാത്രമേ ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ ഇന്ററിനേക്കാൾ (ആറ്) കുറച്ച് ഗോളുകൾ വഴങ്ങിയിട്ടുള്ളൂ.

മറ്റൊരു മത്സരത്തിൽ ഡിഫൻഡർ ജിയാൻലൂക്ക മാൻസിനിയുടെ ലോംഗ് റേഞ്ച് ഗോളിൽ റോമ യുവന്റസിനെ പരാജയപ്പെടുത്തി.2022 മെയ് മാസത്തിന് ശേഷം ആദ്യമായി സീരി എയിൽ ബോക്സിന് പുറത്ത് നിന്ന് ഒരു ഗോൾ വഴങ്ങിയ യുവന്റസിന് ഒരു മണിക്കൂറിന് തൊട്ടുമുമ്പ് തിരിച്ചുവരാമായിരുന്നു, പക്ഷേ യുവാൻ ക്വഡ്രാഡോയുടെ ശക്തമായ ഫ്രീകിക്ക് ഇടത് പോസ്റ്റിൽ തട്ടി.78-ൽ ഡി മരിയയ്ക്ക് മറ്റൊരു അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.കഴിഞ്ഞ ഏഴ് എവേ സീരി എ മത്സരങ്ങളിൽ നിന്ന് ആറ് വിജയങ്ങൾ ക്ലീൻ ഷീറ്റോടെ നേടിയ യുവന്റസ്, 35 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.