
ചെന്നൈയിനെതിരെയുള്ള വിജയത്തിനിടയിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടായി ലൂണ – നോഹ ഏറ്റുമുട്ടൽ | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിൻ എഫ്സിക്കെതിരെ മിന്നുന്ന ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ ജയമാണ് നിർണായക എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് .ജീസസ് ജിമെനസ്,കൊറൗ സിംഗ് ,ക്വാമെ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. 19 മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്.
മികച്ച വിജയം നേടിയിട്ടും മത്സരത്തിനിടെ ഗ്രൗണ്ടിൽ സ്വന്തം ടീം അംഗങ്ങൾ തമ്മിൽ കൊമ്പുകോർത്തത് കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടായി.രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+4) ബ്ലാസ്റ്റേഴ്സ് നായകൻ അഡ്രിയാൻ ലൂനയും പകരക്കാരനായി കളത്തിലിറങ്ങിയ നോഹ സദോയിയുമാണ് കൊമ്പുകോർത്തത്.മുഹമ്മദ് അസ്ഹർ നൽകിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക് പോയി. ഈസമയം ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലൂനയും ഇഷാൻ പണ്ഡിതയും ആരാലും മാർക്ക് ചെയ്യപ്പെടാതെ ബോക്സിനുള്ളിലുണ്ടായിരുന്നു.
Adrian Luna
— KBFC XTRA (@kbfcxtra) January 30, 2025“As a captain i shouldn't be doing that to him (Noah), there was a player available to pass he could have passed…I will speak to him in dressing room and solve this.” #KBFC pic.twitter.com/TPy3yps0rh
പാസ് കൊടുക്കാതെ നല്ലൊരു അവസരം നഷ്ടപ്പെടുത്തിയതിന്റെ നീരസത്തിലാണ് ലൂന സദോയിയുമായി കൊമ്പുകോർത്തത്. ലൂന ദേഷ്യത്തിൽ നോഹയുടെ അടുത്തേക്ക് ചെന്ന് അദ്ദേഹവുമായി തർക്കിച്ചു. പിന്നാലെ നോഹയും കയർത്തു. ഇരുവരും ദേഷ്യത്തോടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.സഹതാരങ്ങൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഫൈനൽ വിസിലിനു ശേഷം പതിവ് ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും രണ്ടുപേരും പരസ്പരം മുഖം കൊടുക്കുന്നില്ല.
നോഹ സദോയ്യുമായി ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ.
— 90ndstoppage (@90ndstoppage) January 30, 2025
| WATCH : Ugly scenes at the Marina Arena as Captain Adrian Luna and Noah Sadaoui face off each other.
#90ndstoppage
pic.twitter.com/9K2JPoUK2r
അപ്രതീക്ഷിത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ലൂണ ക്യാപ്റ്റനെന്ന നിലയില്‍ താന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലെന്നും നോഹയോട് ഇക്കാര്യം സംസാരിക്കുമെന്നും പറഞ്ഞു. ‘പാസ് കൊടുക്കാന്‍ മറ്റൊരു താരം ബോക്സില്‍ ഫ്രീയായി നില്ക്കുന്നുണ്ടായിരുന്നു. എന്നിട്ടും പാസ് നല്‍കാതിരുന്നതാണ് എന്നെ ചൊടിപ്പിച്ചത്. ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഞാനൊരിക്കലും അങ്ങനെ പ്രതികരിക്കരുതായിരുന്നു. എന്നില്‍ നിന്നുമുള്ള നല്ലൊരു സമീപനമായിരുന്നു അതെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ഡ്രസിങ് റൂമില്‍ ചെന്ന് നോഹയോട് ഇക്കാര്യം സംസാരിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യും’, ലൂണ വ്യക്തമാക്കി.