ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ കരിയറിനെ പൂർണമാക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തറിന്റെ മണ്ണിൽ വച്ച് നേടിക്കഴിഞ്ഞു. സർവ്വതും നേടിയ ലിയോ മെസ്സി 36 വയസ്സിൽ യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞുകൊണ്ട് അമേരിക്കൻ ഫുട്ബോളിലാണ് നിലവിൽ കളിക്കുന്നത്. തന്റെ കരിയറിൽ നേടാനാവുന്നതെല്ലാം ലിയോ മെസ്സി നേടികഴിഞ്ഞതിനാൽ ഇനി കരിയറിൽ ശേഷിക്കുന്ന സമയം ഫുട്ബോളിനെ പരമാവധി ആസ്വദിക്കുക എന്നതാണ് ലിയോ മെസ്സിയുടെ ആഗ്രഹം.
അർജന്റീന പരിശീലകനായ ലയണൽ സ്കലോണിക്കും ലിയോ മെസ്സിയോട് പറയാനുള്ളത് ഈ കാര്യം മാത്രമാണ്. ഈയിടെ നടന്നൊരു ഇന്റർവ്യൂവിൽ ലിയോ മെസ്സിയോട് തനിക്ക് ഒരൊറ്റ കാര്യം മാത്രമാണ് പറയാനുള്ളത് എന്ന് സ്കലോണി വെളിപ്പെടുത്തി. ഫുട്ബോൾ കളിക്കുന്നത് ആസ്വദിച്ചു കൊണ്ടേയിരിക്കുക എന്ന് മാത്രമാണ് തനിക്ക് ലിയോ മെസ്സിയോട് പറയാനുള്ളത് എന്നാണ് ലയണൽ സ്കാലോണി പറഞ്ഞത്.
അതേസമയം ഒരു ചാമ്പ്യൻ ടീം ആവണമെങ്കിൽ ഊഹാപോഹങ്ങളിൽ വിശ്വസിക്കാതെ മികച്ച രീതിയിൽ കളിക്കുകയും പ്രവർത്തിക്കുകയും വേണം എന്നും ലയണൽ സ്കലോണി അഭിപ്രായപ്പെട്ടു. അതിനാൽ എതിരാളികളെ എല്ലായിപ്പോഴും തോൽപ്പിക്കാൻ അർജന്റീന ടീം അർഹരായിരുന്നുവെന്നും സ്കലോണി പറഞ്ഞു.
Lionel Scaloni: “The only thing I can say to Messi is: ‘Keep enjoying football.’” @AFAestudio ❤️ pic.twitter.com/8s9sL8R4s3
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 31, 2023
“ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്, ചാമ്പ്യനാകാൻ നിങ്ങൾ നന്നായി കളിക്കണം, എന്റെ അഭിപ്രായത്തിൽ, എതിരാളികളെ തോൽപ്പിക്കാൻ ഞങ്ങൾ എപ്പോഴും അർഹരായിരുന്നു.” – 2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് അർജന്റീന ദേശീയ ടീമിന് വേണ്ടി നേടിക്കൊടുത്ത പരിശീലകൻ ലയണൽ സ്കലോണി ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിനിടെ പറഞ്ഞു.
Lionel Scaloni: “I don’t really believe in speculations, to be champion you have to play well and in my opinion, we always deserved to beat our opponents.” @AFAestudio pic.twitter.com/TPPhp3qrWg
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 31, 2023
ഈയാഴ്ച വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന സ്‌ക്വാഡിനെ പരിശീലകൻ ലയണൽ സ്കലോണി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയാണ് സെപ്റ്റംബർ 8, 13 തീയതികളിൽ അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ സമയം യഥാക്രമം പുലർച്ചെ 5:30, 1:30 എന്നീ സമയങ്ങളിലാണ് യോഗ്യത മത്സരങ്ങൾ നടക്കുന്നത്.