“ബ്രസീലിനെ കുറിച്ച് ചിന്തിക്കുന്നില്ല”- ലയണൽ സ്കലോണി

ഉറുഗ്വേ,ബ്രസീൽ എന്നിവർക്കെതിരെ ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്റീന നേരിടൻ ഇറങ്ങുമ്പോൾ അർജന്റീന പരിശീലകൻ സ്കലോണി നടത്തിയ പത്രസമ്മേളനത്തിൽ കളിക്കാരെക്കുറിച്ചും ടീമിനെക്കുറിച്ചും നടത്തിയ പ്രസ്താവനകൾ.

ബ്രസീലിനെതിരെ കളിയുണ്ടല്ലോ,എന്തു തോന്നുന്നു? സ്കാലൊണി:”ഞങ്ങൾ ബ്രസീലിനെക്കുറിച്ച് ചിന്തിക്കുന്നില്ല, കാരണം ഞങ്ങൾക്ക് ബ്രസീലിനെതിരെ കളിക്കുന്നതിന് മുൻപ് ഉറുഗ്വേയുണ്ട്, അവർ വളരെ ബുദ്ധിമുട്ടുള്ള എതിരാളിയാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകുന്നതിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നു, അതേസമയം തന്നെ ഉറുഗ്വേയ്ക്ക് പിന്നാലെയാണ് ബ്രസീൽ,ആദ്യം അടുത്ത മത്സരമാണ് പ്രധാനം.

ഉറുഗ്വക്കെതിരെയുള്ള ആദ്യ ഇലവനെ കുറിച്ച് സ്കലോണി: “ഇന്ന് വൈകുന്നേരം ഞാൻ ടീമിനെ തീരുമാനിക്കാൻ പോകുന്നു, പക്ഷേ പൊതുവേ, ഇത് സാധാരണ കളിക്കുന്ന ടീമാണ്, കൂടുതൽ മാറ്റങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.”

അലെജാൻഡ്രോ ഗാർനാച്ചോയെ വിളിക്കാത്തതിന്റെ കാരണം? സ്കാലൊനി: “ഫോം തകരാർ കാരണമാണ് അദ്ദേഹത്തെ വിളിക്കാത്തത്. അവസാന വട്ടം ടീമിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന് കളിക്കാൻ മിനിറ്റുകൾ കിട്ടിയിട്ടില്ല, കൂടാതെ നമ്മൾ മാനുഷിക പരിഗണനയും നൽകേണ്ടതുണ്ട്. എല്ലാവരും ഇവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു എന്നത് വളരെ സന്തോഷകരമാണ്. അവൻ നമ്മുടെ റഡാറിൽ ഉള്ള ഒരു കുട്ടിയാണ്, അവൻ നമ്മളുടെ കൂടെ തുടരും. അവൻ തുടങ്ങിയിട്ടേയുള്ളൂ, ഒരു വലിയ ഭാവിയുണ്ട്.”