മാർട്ടിനസോ ആൽവരസോ? അർജന്റീന പരിശീലകൻ സ്കലോണി നൽകുന്ന മറുപടി.

ക്ലബ്ബ് തലങ്ങളിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ലൗതാരോ മാർട്ടിനസോ, ജൂലിയൻ ആൽവാരസിനെയോ ആദ്യ ഇലവനിൽ ഉൾപ്പെടുത്തും എന്നതിൽ ഏതൊരു പരിശീലകനും കൺഫ്യൂഷൻ ഉണ്ടാവുമെന്ന് ഉറപ്പ്.

ലൗടാരോ മാർട്ടിനെസിനും ജൂലിയൻ അൽവാരസിനും ഇടയിൽ ആരൊക്കെ തുടങ്ങും എന്നതിനെക്കുറിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി മറുപടി പറയുകയുണ്ടായി.“മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾ കരുതുന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ ‘ഒമ്പതാം നമ്പറിനെ’ തീരുമാനിക്കും. അവർ ഒരുമിച്ച് കളിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഈ ഗെയിമിൽ ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. ഞങ്ങൾ ഏറെക്കുറെ തീരുമാനിച്ചു.”

സ്കലോണിയുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്, സ്ട്രൈക്കറായി ഇതിൽ നിന്നും ഒരാളെ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നുള്ള കാര്യം വ്യക്തമാണ്.ആദ്യ ഇലവനിൽ ജൂലിയൻ ആൽവാരസിന് തന്നെയാണ് നറുക്ക് വീഴാനുള്ള സാധ്യത. അർജന്റീന ടീമിനൊപ്പം ലവ്താരോ മാർട്ടിസിലേറെ ഒന്നുകൂടെ ഒത്തിണക്കം കാണിക്കുന്നത് ആൽവാരസിനാണ് എന്നുള്ളത് സിറ്റി താരത്തിന് മുൻതൂക്കം നൽകും.

അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യമായി ടീമിലെത്തിയ പാബ്ലോ മാഫിയോയെയും ഫ്രാൻസിസ്കോ ഒർട്ടേഗയെയും കുറിച്ച് അർജന്റീന പരിശീലകൻ പറഞ്ഞതിങ്ങനെ:
“പാബ്ലോയെയും പാഞ്ചോയെയും ദേശീയ ടീമിലേക്ക് വിളിച്ചത് ഞങ്ങൾ അവരെ പിന്തുടരുന്നതിനാലും ആ സ്ഥാനങ്ങളിൽ പ്രശ്‌നങ്ങളുള്ളതിനാലുമാണ്. വളരെയധികം കൗതുകത്തോടെയാണ് ഈ ഓപ്ഷനുകളെ ഞങ്ങൾ നോക്കി കാണുന്നത്. കോപ്പ അമേരിക്കക്ക് മുമ്പ് മുതൽ ഞങ്ങൾ പാബ്ലോയെ പിന്തുടരുന്നുണ്ട്, ഞങ്ങൾക്ക് അദ്ദേഹത്തെ അറിയാം, ഞങ്ങളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” ഉറുഗ്വാക്കെതിരെ ഏറ്റുമുട്ടുന്നതിനു മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്കലോണി മനസ്സ് തുറന്നത്.