
ബാലൻ ഡി ഓർ നേടുമെന്ന് മെസ്സിക്ക് സൂചനകൾ ലഭിച്ചുവെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ | Lionel Messi
“ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം അര്ജന്റീന നായകനായ ലയണൽ ആൻഡ്രെസ് മെസ്സിക്കെന്ന് സൂചനകൾ.മെസ്സിയുടെ ഫാമിലി ഫ്രണ്ട് ആയ അല്ലെസ്സാൻഡ്രോ ഡോസെറ്റി ഇൻസ്റ്റാഗ്രാമിൽ ഇട്ട സ്റ്റോറി ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.മെസ്സി തന്റെ 8 ആമത് ബാലൻ ഡി യോർ നേടും എന്നതാണ് തന്റെ സ്റ്റോറി യിലൂടെ ഡോസെറ്റി അറിയിച്ചത്.
മെസ്സി തന്റെ മഹത്തായ ഫുട്ബോൾ ജീവിതത്തിലൂടെ ഇത് വരെ 7 ബാലൻ ഡി ഓർ കരസ്ഥമാക്കിയിട്ടുണ്ട്.2021 ലായിരുന്നു മെസ്സിയുടെ 7ആമത്തെ ബാലൻ ഡി ഓർ നേട്ടം.
പ്രമുഖ റയൽ മാഡ്രിഡ്താരം ആയിരുന്ന കരിം ബെൻസെമ ആയിരുന്നു 2022 ലെ ബാലൻ ഡി ഓർ പുരസ്കാരത്തിന് അർഹനായത്.

2023 ലെ പുരുഷൻ മാരുടെ ബാലൻ ഡി യോറിനുള്ള ഷോർട് ലിസ്റ്റിൽ ലിയോണെൽ മെസ്സിയും, മാഞ്ചെസ്റ്റർ സിറ്റി താരമായ ഏർലിംഗ് ഹാലന്റും ആണ് മുൻ നിരയിലുള്ളത് .മെസ്സിക്ക് തന്റെ 8 അമത് ബാലൻ ഡി ഓർ നേടുന്നതിൽ ശക്തമായ ഒരു എതിരാളി തന്നെയാണ് സിറ്റിയുടെ സൂപ്പർ താരം ഏർലിംഗ് ഹാലാന്റ്. മെസ്സിക്കൊപ്പം കിടപിടിക്കത്തക്ക തരത്തിൽ ക്ലബ് തലത്തിൽ എഫ് എ കപ്പ്,ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് എന്നിവ നേടിയിട്ടുണ്ട്.
36 കാരനായ മെസ്സി അർജന്റീനയെ തന്റെ മഹത്തായ കരിയറിൽ, 2022 ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ വിജയിപ്പിച്ചതിന് ശേഷം മറ്റൊന്ന് നേടാനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.മെസ്സിയുടെ ഫാമിലി ഫ്രണ്ട് അലെസ്സാൻഡ്രോ ഡോസ്സെറ്റ്റിയുടെ ഈ വാക്കുകൾ മെസ്സിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്രാവശ്യത്തെ ബാലൻ ഡി ഓർ പുരസ്കാരം മെസ്സി സ്വന്തമാക്കുമെന്ന സൂചനകൾ മെസ്സിക്ക് ബാലൻ ഡി ഓർ അധികൃതർ നൽകിയിട്ടുണ്ടെന്നതാണ് ഡോസെറ്റി തന്റെ സ്റ്റോറി യിലൂടെ പറഞ്ഞിട്ടുള്ളത്
— All About Argentina
BREAKING: Alessandro Dossetti (Messi’s family friend):
“Lionel Messi was told today that he is the winner of Ballon d’Or 2023.”pic.twitter.com/HfvAvpwlVa
(@AlbicelesteTalk) October 13, 2023
പ്രമുഖ ലീഗ് വിജയങ്ങൾക്ക് പുറമെ സിറ്റി താരം ഹാലാന്റ പ്രീമിയർ ലീഗിലും യൂറോപിലുമായി നിരവധി വ്യക്തിഗതപുരസ്കാരങ്ങളും ഗോൾഡൻ ബൂട്ടും നേടിയിട്ടുണ്ട്. കൂടാതെ പി എസ് ജി സൂപ്പർ താരം കിലിയൻ എoബാപ്പെയും ഇവർക്കെതിരെ ശക്തമായ വെല്ലുവിളിയാണ്.എന്നിരുന്നാലും വേൾഡ് കപ്പ് നേട്ടത്തോടെ മെസ്സിയുടെ 8 ആമത്തെ ബാലൻ ഡി ഓർ നേടാനുള്ള സാധ്യത വർധിച്ചിരിക്കുന്നു.ഇതും കൂടി മെസ്സി നേ ടുമ്പോൾ മെസ്സിയുടെ കരിയറിലെ അവസാനത്തെ ബാലൻ ഡി ഓർ ആയിരിക്കും ഇത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം ഒക്ടോബർ 30 ന് പാരിസിൽ വെച്ച് ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക “