വിമർശകരുടെ വായടപ്പിച്ച് അർജന്റീനക്കൊപ്പം ചരിത്രം കുറിച്ച് എമിലിയാനോ മാർട്ടിനസ് |Emiliano Martinez

അർജന്റീനയുടെ കുറവ് എന്തോ അതിന് പരിഹാരമായി ദൈവം കനിഞ്ഞു നൽകിയ താരമാണ് എമിലിയാനോ മാർട്ടിനസ്. എതിരാളികളെ പ്രകോപിപ്പിക്കുന്നതിൽ മുന്നിലായി എമിലിയാനോ മാർട്ടിനസ് കളിക്കളത്തിൽ മാത്രമല്ല വിമർശകർക്കുപോലും ഒരു തലവേദനയാണ്.

ഇപ്പോഴിതാ എമിലിയാനോ മാർട്ടിനെസ്സ് അർജന്റീനക്ക് വേണ്ടി പുതുചരിത്രം കുറിച്ചിരിക്കുന്നു. ക്ലീൻ ഷീറ്റിന്റെ റെക്കോർഡാണ് താരം നേടിയിട്ടുള്ളത്. ഇന്ന് പുലർച്ചെ നടന്ന പരാഗ്വേയ്‌ക്കെതിരായ മത്സരത്തിൽ 1-0 വിജയത്തിൽ പങ്കാളിയായതോടെ ക്ലീൻ ഷീറ്റ് ചരിത്രം അദ്ദേഹത്തിന്റെ പേരിലേക്ക് വഴിമാറി. മത്സരം തുടങ്ങി 32 മിനിറ്റിനുള്ളിൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ജർമൻ ബർഗോസ് മുമ്പ് 606 മിനിറ്റ് അർജന്റീനയ്‌ക്കായി ഒരു ഗോൾ പോലും വഴങ്ങാതെ സ്വന്തം പേരിൽ ചേർത്ത റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്. ഇനി ഗോൾ വഴങ്ങാതെയുള്ള ഓരോ മിനിട്ടുകളും എമിലിയാനോ മാർട്ടിനെസ് തന്റെ റെക്കോർഡിന്റെ ദൈർഘ്യം വർദ്ധിപ്പിക്കും

ലോകകപ്പ് ജേതാവായ ഗോൾകീപ്പർ പരാഗ്വേയ്‌ക്കെതിരായ രണ്ടാം പകുതിയിൽ 32 മിനിറ്റിനുള്ളിൽ മുനുപുള്ള റെക്കോർഡ് ആയ 606 മിനിറ്റുകൾ മറികടന്നു.ലോകകപ്പ് ഫൈനലിലാണ് അവസാനമായി എമിലിയാനോ ഗോൾ വഴങ്ങിയത്, ഇപ്പോൾ 622 മിനിറ്റുകൾ ഒരു ഗോൾ പോലും വഴങ്ങാതെ അദ്ദേഹം പിന്നിട്ടുകഴിഞ്ഞു.

ഈ ജയത്തോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കയിൽ ഒന്നാം സ്ഥാനത്ത് അർജന്റീനയാണ്. മൂന്നിൽ മൂന്ന് മത്സരങ്ങളും വിജയിച്ചു 9 പോയിന്റോടെ ബ്രസീലിനെ മറികടന്നാണ് അർജന്റീന ഒന്നാം സ്ഥാനം നേടിയത്.മറ്റൊരു മത്സരത്തിൽ ബ്രസീൽ വെനീസുലയോട് സമനില വഴങ്ങിയതോടെ യോഗ്യതയിൽ എല്ലാ മത്സരങ്ങളും വിജയിച്ച ടീം അർജന്റീന മാത്രമായി. അർജന്റീനയുടെ അടുത്ത മത്സരം പെറുവിനെതിരെ ഈ വരുന്ന ബുധനാഴ്ചയാണ്.