ഇഞ്ചുറി ടൈം ഫ്രീകിക്ക് ഗോളിൽ പിഎസ്ജിക്ക് ജയം നേടികൊടുത്ത് ലയണൽ മെസ്സി |PSG

ഫ്രക്‌ ലീഗ് 1 ൽ പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി. സ്വന്തം മൈതാനത്ത് നടന്ന ആവേശകരമായ പോരാട്ടത്തിൽ ലില്ലെയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി കീഴടക്കിയത്, ഇഞ്ചുറി ടൈമിൽ സൂപ്പർ താരം ലയണൽ മെസ്സി നേടിയ തകർപ്പൻ ഫ്രീ കിക്ക് ഗോളാണ് പിഎസ്ജി ക്ക് ജയം നേടിക്കൊടുത്തത്.

നെയ്മർ ,എംബപ്പേ എന്നിവരാണ് പിഎസ്ജിയുടെ മറ്റു ഗോളുകൾ നേടിയത്. നെയ്മർ പരിക്കേറ്റ് പുറത്ത് പോയത് പിഎസ്ജിക്ക് വലിയ തിരിച്ചടിയായി മാറി . മത്സരത്തിന്റെ 11 ആം മിനുട്ടിൽ എംബാപ്പയിലൂടെ പിഎസ്ജി ലീഡെടുത്തു. 17 ആം മിനുട്ടിൽ വിറ്റിൻഹയുടെ അസിസ്റ്റിൽ നിന്നും നെയ്മർ പിഎസ്ജി യിട്ട് ലീഡ് ഇരട്ടിയാക്കി.24ആം മിനുട്ടിൽ ഡിയകെറ്റെയിലൂടെ ലില്ലെ ഒരു ഗോൾ മടക്കി.

58ആം മിനുട്ടിൽ ജോനാഥൻ ഡേവിഡിന്റെ പെനാൽറ്റി ഗോളിൽ നിന്നും ലില്ലേ സമനില നേടി.69ആം മിനുട്ടിൽ ബാംബയുടെ ഗോളിലൂടെ അവർ 3 -2 ആക്കി ഉയർത്തി.എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത പിഎസ്ജി 87ആം മിനുട്ടിൽ എംബപ്പെയുടെ ഗോളിലൂടെ സ്കോർ സമനിലയിലാക്കി.ഇഞ്ച്വറി ടൈമിൽ പി എസ് ജിയുടെ രക്ഷകനായി മെസ്സിഎത്തി.

തകർപ്പൻ ഫ്രീകിക്കിലൂടെ മെസ്സി ലില്ലേ വല ചലിപ്പിച്ച് പിഎസ്ജിക്ക് വിലയേറിയ മൂന്നു പോയിന്റ് നേടിക്കൊടുത്തു. 57 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുകയാണ്. 49 പോയിന്റുമായി മാഴ്സെയാണ് രണ്ടാം സ്ഥാനത്ത്.