ലയണൽ മെസ്സി കളത്തിലിറങ്ങില്ല; വിശ്രമം നൽകാനൊരുങ്ങി പരിശീലകൻ | Lionel Messi

ലയണൽ മെസ്സി ഇന്റർമിയാമിയിൽ എത്തിയതോടെ മെസ്സിയുടെ ചിറകിൽ മിയാമി കുതിക്കുകയാണ് . തുടർ പരാജയങ്ങൾ കൊണ്ട് കഷ്ടപെടുകയും ഈസ്റ്റേൻ കോൺഫറൻസ് ടേബിളിൽ അവസാന സ്ഥാനത്ത്‌ കൂപ്പ് കുത്തുകയും ചെയ്ത ടീമിനെ ലീഗ് കപ്പ് കിരീടം നേടി കൊടുത്തത് സാക്ഷാൽ ലയണൽ മെസ്സിയാണ്. എന്നാൽ മെസ്സി ഇത് വരെ മേജർ ലീഗ് സോക്കറിൽ മിയാമിയ്ക്ക് വേണ്ടി പന്ത് തട്ടിയിട്ടില്ല. ഡോമസ്റ്റിക്ക് ലീഗിൽ മാത്രമാണ് മെസ്സി മിയാമിയ്ക്ക് വേണ്ടി പന്ത് തട്ടിയത്.

മേജർ ലീഗ് സോക്കറിൽ അടുത്ത ശനിയാഴ്ച ന്യൂയോർക്ക് റെഡ് ബുൾസുമായി ഇന്റർ മിയാമിയ്ക്ക് മത്സരമുണ്ടെങ്കിലും മെസ്സി ആ മത്സരത്തിൽ ഇന്റർ മിയാമിയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്താനുള്ള സാധ്യതകൾ കുറവാണ്. മിയാമി പരിശീലകൻ ടാറ്റാ മാർട്ടിനോ തന്നെയാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരിക്കുന്നത്.

ന്യൂയോർക്ക് റെഡ് ബുൾസുമായുള്ള മത്സരത്തിന് മുമ്പ് ഓഗസ്റ്റ് 24 ന് യുഎസ് ഓപ്പൺ കപ്പ് സെമി ഫൈനലിൽ സിൻസിനാറ്റിയുമായി മിയാമിയ്ക്ക് മത്സരമുണ്ട്. മത്സരം നോക്ക്ഔട്ട് റൗണ്ട് ആയതിനാലും സിൻസിനാറ്റി ലീഗിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ടീമായതിനാലും മെസ്സി സിൻസിനാറ്റിക്കെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ കളിക്കും. എന്നാൽ അതിന് ശേഷം നടക്കുന്ന മേജർ ലീഗ് സോക്കറിലെ ന്യൂ യോർക്ക് റെഡ് ബുൾസിനെതിരായുള്ള മത്സരത്തിൽ താരം കളിച്ചേക്കില്ല.

കാരണം മെസ്സിയ്ക്ക് പരിശീലകൻ വിശ്രമം നൽകിയെക്കും. മെസ്സിയ്ക്ക് വിശ്രമം നൽകുമെന്ന കാര്യം പരിശീലകൻ വ്യക്തമാക്കിയിരുന്നു. കാരണം കഴിഞ്ഞ ഒരു മാസത്തിൽ നിരവധി മത്സരങ്ങൾ മെസ്സി കളിച്ചതിനാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണെന്നും അതിനാൽ സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം അദ്ദേഹത്തിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കിയിരുന്നു. സിൻസിനാറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷം മേജർ ലീഗ് സോക്കറിലെ മത്സരമായതിനാൽ ആ മത്സരത്തിൽ കളിച്ച് മെസ്സിക്ക് മേജർ ലീഗിൽ അരങ്ങേറ്റം കുറിക്കാനാവില്ല.