അർജന്റീന ജേഴ്സിയിൽ പത്താം ഫൈനൽ കളിക്കാൻ ഒരുങ്ങുന്ന ലയണൽ മെസ്സി | Lionel Messi

മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ അമേരിക്ക 2024 ൻ്റെ ഗ്രാൻഡ് ഫിനാലെയിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന കൊളംബിയയെ നേരിടുമ്പോൾ അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സി ദേശീയ നിറങ്ങളിൽ തൻ്റെ പത്താം ഫൈനൽ കളിക്കാൻ ഒരുങ്ങുന്നു. ഇതുവരെ കളിച്ച ഒമ്പത് ഫൈനലുകളിൽ മെസ്സി അഞ്ചിൽ ജയിക്കുകയും നാലിൽ തോൽക്കുകയും ചെയ്തു.

ഫൈനലുകളിൽ നാല് ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ നൽകുകയും ചെയ്തു. മെസ്സി മുമ്പ് അദ്ദേഹം കളിച്ച ഒമ്പത് ഫൈനലുകൾ നോക്കാം.2005ൽ നൈജീരിയക്കെതിരായ അണ്ടർ 20 ലോകകപ്പിലാണ് മെസ്സിയുടെ ആദ്യ ഫൈനൽ. മെസ്സി തൻ്റെ ടീമിനായി രണ്ട് ഗോളുകളും നേടിയതോടെ 2-1 ന് അർജൻ്റീന കിരീടം ചൂടി. ടൂർണമെൻ്റിലെ ടോപ് സ്‌കോറർ, ആറ് ഗോളുകൾ, എഡിഷനിലെ മികച്ച കളിക്കാരൻ എന്നീ നിലകളിൽ തൻ്റെ കാമ്പെയ്ൻ പൂർത്തിയാക്കി.

രണ്ട് വർഷത്തിന് ശേഷം, സീനിയർ ടീമിൽ ഇതിനകം തന്നെ സ്ഥിരപ്രതിഷ്ഠ നേടിയ മെസ്സി, 2007 കോപ്പ അമേരിക്കയിൽ ഫൈനൽ വരെ ആധിപത്യം പുലർത്തിയ ടീമിൻ്റെ പ്രധാന ഭാഗമായി. എന്നാൽ ഫൈനലിൽ ബ്രസീലിനോട് 3-0 ത്തിന് പരാജയപെട്ടു.2008-ൽ, ബെയ്ജിംഗിൽ സെർജിയോ ബാറ്റിസ്റ്റയുടെ ഒളിമ്പിക് സ്ക്വാഡിൻ്റെ ഒരു പ്രധാന ഭാഗമായിരുന്നു മെസ്സി. നൈജീരിയയ്‌ക്കെതിരായ ഫൈനലിൽ മികച്ച പ്രകടനം നടത്തുകയും 21-ാം വയസ്സിൽ ഒളിമ്പിക് ചാമ്പ്യനായി.2014-ൽ ബ്രസീലിൽ നടന്ന ലോകകപ്പ് ഫൈനലിലായിരുന്നു അടുത്തത്.

അലെജാൻഡ്രോ സബെല്ല പരിശീലിപ്പിക്കുന്ന അർജൻ്റീനയ്ക്ക് ജർമ്മനിക്കെതിരെ മാരക്കാനയിൽ നടന്ന ഫൈനലിൽ വിജയിക്കനായില്ല.എക്‌സ്‌ട്രാ ടൈമിൽ മരിയോ ഗോട്‌സെയുടെ ഗോളിൽ അർജൻ്റീന പരാജയപെട്ടു.2015-ൽ ചിലിയിൽ നടന്ന കോപ്പ അമേരിക്കയിൽ, ആതിഥേയർക്കെതിരെ പെനാൽറ്റിയിൽ ആൽബിസെലെസ്റ്റെ ഫൈനലിൽ പരാജയപ്പെട്ടു.ഗോൾ രഹിതമായ 120 മിനിറ്റിനുശേഷം മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയി.

മെസ്സി തൻ്റെ പെനാൽറ്റി ഗോളാക്കി മാറ്റിയെങ്കിലും ഗോൺസാലോ ഹിഗ്വെയ്‌നും എവർ ബനേഗയും അവരുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിനാൽ ചിലി കിരീടം ചൂടി.ഒരു വർഷത്തിനുശേഷം, 2016-ലെ കോപ്പ അമേരിക്ക സെൻ്റിനാരിയോയിൽ, ചിലി ഒരിക്കൽ കൂടി ഫൈനലിൽ അർജൻ്റീനയുടെ എതിരാളിയായി വന്നു.മെസ്സി തൻ്റെ പെനാൽറ്റി നഷ്ടപ്പെടുത്തുകയും മത്സരത്തിന് ശേഷം ദേശീയ ടീമിൽ നിന്ന് വിശ്രമിക്കുകയും ചെയ്തു.അഞ്ച് വർഷത്തിന് ശേഷം, സീനിയർ ടീമിനൊപ്പം അദ്ദേഹം തൻ്റെ ആദ്യത്തെ കിരീടം നേടി.ബ്രസീലിനെതിരെ മരക്കാനയിൽ വിജയിച്ചതോടെ മെസ്സി ആദ്യമായി ദീർഘകാലമായി കാത്തിരുന്ന ട്രോഫി ഉയർത്തി.

ആ വർഷത്തെ കോപ്പ അമേരിക്കയ്ക്ക് ശേഷം 2022-ൽ ഇറ്റലിക്കെതിരെ വെംബ്ലിയിൽ ഫൈനൽസിമ. ഇറ്റലിക്കെതിരെ മൂന്നു ഗോളിന്റെ വിജയമാണ് നേടിയത്. ഗോൾ നേടിയില്ലെങ്കിലും മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നൽകിയ മെസ്സിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.2022 ഖത്തറിൽ ലോകകപ്പ് നേടി.ഫ്രാൻസിനെതിരായ ഫൈനലിൽ മെസ്സിയുടെ രണ്ട് ഗോളുകൾ പിറന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഫ്രാൻസിനെ കീഴടക്കി അര്ജന്റീന കിരീടം ഉയർത്തി.