‘തുപ്പൽ’ വിവാദത്തിൽ ലയണൽ മെസ്സിയുടെ പക്വമായ മറുപടി |Lionel Messi

കഴിഞ്ഞദിവസം നടന്ന പരാഗ്വ യും അർജന്റീന യും തമ്മിലുള്ള മത്സരത്തിൽ അർജന്റീന സെന്റർ ബാക്ക് നിക്കോളാസ് ഓട്ടമെന്റി യുടെ ഏകപക്ഷീയമായ ഒരു ഗോളിലാണ് അർജന്റീന പരാഗ്വയെ തകർത്തത്. സമീപ കാലങ്ങളിലെ കളികളിൽ പരിക്കിനെ തുടർന്ന് അസ്വസ്ഥനായ ലയണൽ മെസ്സി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചില്ല.ആരാധകരെ സംബന്ധിച്ചിടത്തോളം വിഷമകരമായ റിപ്പോർട്ടുകൾ ആയിരുന്നു പരിക്കുകളെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നത് .

മെസ്സി ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിച്ചേക്കില്ല എന്നായിരുന്നു ഇതുവരെ വന്നിരുന്ന റിപ്പോർട്ട്. എന്നാൽ പരാഗ്വ ക്കെതിരെ ആദ്യ പകുതിക്ക് ശേഷം അർജന്റീന കോച്ചായ ലയണൽ സ്കലോണി അൽവാരസിനെ പിൻവലിച്ച് ലയണൽ മെസ്സിയെ കളത്തിൽ കൊണ്ടുവന്നു.കാര്യമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളുകൾ ഒന്നും ലയണൽ മെസ്സിക്ക് കണ്ടെത്താനായില്ല. അങ്ങനെ മത്സരം ഏകപക്ഷീയമായ ഗോളിൽ കലാശിച്ചു.

എന്നാൽ സമൂഹമാധ്യമങ്ങളിൽ കളിക്കിടെ പരാഗ്വ താരം സനാബ്രിയ അർജന്റീന താരം ലയണൽ മെസ്സിയെ തുപ്പുന്നത് ആയിട്ടുള്ള വീഡിയോ ദൃശ്യങ്ങൾ വിവാദമായി. ഇതിനെ സംബന്ധിച്ച് പരാഗ്വ താരം സെനബ്രിയ യോട് ചോദിച്ചപ്പോൾ അദ്ദേഹം വ്യക്തമായ മറുപടി നൽകി. താൻ ഒരിക്കലും ലയണൽ മെസ്സിയെ തുപ്പിയിട്ടില്ലെന്നും മെസ്സി എന്നിൽ നിന്ന് കുറച്ച് അകലെയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഞാൻ ആ വീഡിയോ കണ്ടിരുന്നു എന്നും ആ ദൃശ്യങ്ങൾ എന്റെ പിറകിൽ നിന്നെടുത്തതാണ് എന്നും അതിൽ കാണിക്കുന്നത് ഞാൻ മെസ്സിയെ തുപ്പുന്നതാണ് അത് യാഥാർത്ഥ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സനാബ്രിയ മെസ്സിയെ തുപ്പി എന്ന വാർത്ത പ്രചരിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പല ഭീഷണികളും ആരാധകരിൽ നിന്നും മറ്റും ഉണ്ടായി. അതിനെ തുടർന്ന് ഈ വിഷയത്തിൽ സനാബ്രിയ തന്റെ പ്രതികരണം അറിയിച്ചു :” ഞാൻ സംസാരിക്കുന്നത് എന്തിനെന്നാൽ കഴിഞ്ഞ ദിവസം ഞാൻ ലയണൽ മെസ്സിയെ തുപ്പി എന്ന പേരിൽ വളരെയധികം സംഘർഷം നേരിട്ടു,നിരവധി ഭീഷണികൾ എനിക്ക് നേരെ ഉയർന്നുവന്നിരുന്നു. യഥാർത്ഥത്തിൽ ഞാൻ ലയണൽ മെസ്സിയെ തുപ്പിയിട്ടില്ല ഞാൻ ഒരിക്കലും ഒരു സഹപ്രവർത്തകനോടോ മറ്റോ ബഹുമാനമില്ലാത്ത ഇത്തരമൊരു കാര്യം ചെയ്യില്ല, മാത്രമല്ല ഇത്തരം ഒരു കാര്യം ചെയ്തിട്ട് എന്റെ പെൺമക്കളോട് എന്തു പറയും, യഥാർത്ഥത്തിൽ ആ ദൃശ്യം പകർത്തിയിരിക്കുന്നത് എന്റെ പിറകിൽ നിന്നാണ് അതുകൊണ്ടാണ് ഞാൻ തുപ്പുന്നതായി കാണുന്നത്,”

-എല്ലാ വശത്തു നിന്നും ഇതിനെ കാണാനാണ് ആരാധകരോട് അദ്ദേഹം ഉപദേശിക്കുന്നത്.മാത്രമല്ല ലയണൽ മെസ്സി ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചു. അദ്ദേഹം പറഞ്ഞു:” സനാബ്രിയ എന്നെ തുപ്പിയെന്നോ ?, ലോക്കർ റൂമിൽ വെച്ച് എന്നോട് അവർ പറഞ്ഞു ആരോ എന്റെ മേൽ തുപ്പി എന്ന്..ആ കുട്ടി ആരാണെന്ന് പോലുംഎനിക്ക് അറിയില്ല എന്നതാണ് സത്യം. ഞാൻ അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല ,അല്ലാത്ത പക്ഷം ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകും വളരെയധികം ഭവിഷ്യത്തുകൾ ഉണ്ടാക്കും.

അതിനാൽ തന്നെ ഞാൻ ഇതിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് മെസ്സി ഇതിന് പ്രതികരണം അറിയിച്ചത്.സെനാബ്രിയ മെസ്സിയെ തുപ്പിയിട്ടില്ല എന്നാണ് പരാഗ്വ താരം സെനാബ്രിയ അവകാശപ്പെടുന്നത്. മാത്രമല്ല തനിക്കെതിരെ ദയവായി ഇനി ഭീഷണികൾ വേണ്ടെന്നും താൻ ചെയ്യാത്ത ഒരു തെറ്റിന് തന്നെ കുറ്റക്കാരനാക്കരുത് എന്നും അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്..