ലയണൽ മെസ്സിയെ സുന്ദരനായി ഒരുക്കി, ബാലൻ ഡി ഓർ ആരും മോഹിക്കേണ്ടെന്ന് സൂചനയുമായി സുഹൃത്ത്‌ |Lionel Messi

ലോക ഫുട്ബോളിന്റെ ഇതിഹാസമായ അർജന്റീനയുടെ ലയണൽ മെസ്സി തന്നെയായിരിക്കും പാരീസിൽ വച്ച് നടക്കുന്ന ബാലൻ ഡി ഓര്‍ പുരസ്കാര ചടങ്ങിലേക്ക് ഉള്ള വിജയി എന്ന് നവമാധ്യമങ്ങളും പല പ്രസിദ്ധ ജേർണലിസ്റ്റുകളും, ഇതിഹാസങ്ങളും ഏതാണ്ട് ഉറപ്പിച്ചിട്ടുള്ളതാണ്. ഔദ്യോഗികമായി ഇത് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ന് നടത്തപ്പെടുന്ന പാരീസിലെ ചടങ്ങിൽ ലയണൽ മെസ്സി വിജയിക്കുകയാണെങ്കിൽ അത് അദ്ദേഹത്തിന്റെ എട്ടാമത്തെ ബാലൻ ഡി ഓർ ആയിരിക്കും.

അദ്ദേഹം ലോക ഫുട്ബോളിൽ നൽകിയ സംഭാവനകൾ വളരെ വലുതാണ്. ആരാധകർക്കിടയിൽ ഫുട്ബോൾ എന്ന വികാരം കൊണ്ടുവന്നതിൽ ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ യും വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എന്നാൽ 2023 ബാലൻസ് ഡി ഓർ പുരസ്കാര നോമിനേഷനുകളിൽ മുൻനിരയിൽ നിൽക്കുന്നത് ലയണൽ മെസ്സിയും സിറ്റിയുടെ ഹാലന്റും ആണ്. സിറ്റിക്ക് വേണ്ടി നിരവധി ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും യുവതാരമായ ഏർലിംഗ് ഹാലന്റ് നേടിയിട്ടുണ്ട്.

എന്നാൽ പോലും 2022 ഖത്തർ വേൾഡ് കപ്പ് അർജന്റീനക്ക് നേടിക്കൊടുത്തതിൽ മെസ്സി ക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. അർജന്റീന ഇപ്രാവശ്യം ലോകകപ്പ് നേടാൻ കാരണം അർജന്റീന നായകനായ ലിയോ മെസ്സി തന്നെയാണ്.അതിനാൽ തന്നെ ലയണൽ മെസ്സിക്ക് ആയിരിക്കും ഈ വർഷത്തെ ബാലൻ ഡി ഓർ എന്ന് സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധരായ ഇതിഹാസങ്ങൾ പോലും അഭിപ്രായം പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം മെസ്സിയുടെ ബാർബർ ഇൻസ്റ്റഗ്രാമിൽ മെസ്സിയെ സംബന്ധിച്ചുള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം പറയുന്നു: “ലയണൽ മെസ്സി നാളെ നടക്കുന്ന ബാലൻ ഡി ഓറിലേക്ക് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.നാളെ മെസ്സി തന്റെ എട്ടാമത്തെ ബാലൻ ഡി ഓർ നേടുന്ന പ്രത്യേക ദിവസമാണ് എന്നതിൽ വളരെയധികം സന്തോഷമുണ്ട്. എല്ലായ്പ്പോഴും എന്നെ വിശ്വസിച്ചതിനും എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ലോകം മുഴുവൻ കാണാൻ പോകുന്ന ഹെയർക്കട്ടിങ് ചെയ്യാൻ എനിക്ക് അവസരം നൽകിയതിനും ഞാൻ ലിയോ മെസ്സിക്ക് നന്ദിയറിയിക്കുന്നു. ” – എന്നുമാണ് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഇട്ട പോസ്റ്റിൽ അദ്ദേഹം പറയുന്നത്.

ഇന്ന് നടക്കുന്ന 67-ാമത് ബാലൻ ഡി ഓർ പുരസ്‌കാര ചടങ്ങ് ഫ്രാൻസിലെ പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വെച്ച് ഇന്ത്യൻ സമയം 11.30 യോടെയാണ് അരങ്ങുണരുന്നത്. ഇന്ത്യയിലുള്ളവർക്ക് ടെലിവിഷനിൽ സോണി ടെൻ 2 ചാനലിലൂടെയും ,ജിയോ ടി വി, സോണി ലൈവ് എന്നീ വെബ് സൈറ്റുകളിലൂടെയും തത്സമയ സംപ്രേഷണം കാണാൻ സാധിക്കുന്നതാണ്.