ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡുകൾ ഏറെ വാരിക്കൂട്ടിയ സൂപ്പർതാരം ലിയോ മെസ്സി തനന്റെ ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റം മത്സരം തന്നെ തകർപ്പൻ ഗോളുമായി ഗംഭീരമാക്കിയിരുന്നു. യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് ശേഷം അമേരിക്കൻ ക്ലബ്ബിന് വേണ്ടി അരങ്ങേറ്റം കുറിച്ച ലിയോ മെസ്സി ആദ്യ മത്സരത്തിൽ തന്നെ തന്റെ ടീമിനെ അവസാന മിനിറ്റു ഗോളിലൂടെ വിജയിപ്പിച്ചിരുന്നു.
ലിയോ മെസ്സിയുടെ ഇന്റർ മിയാമി ജേഴ്സിയിലെ അരങ്ങേറ്റം കാണാൻ അമേരിക്കയിലെ പ്രശസ്തരായ സെലിബ്രിറ്റിസും നിരവധി ആരാധകരുമാണ് ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിലേക്ക് കളികാണാൻ എത്തിയത്. കളി കാണാൻ എത്തിയ ആരാധകർക്ക് തിരികെ സമ്മാനം നൽകുന്നതായിരുന്നു ലിയോ മെസ്സിയുടെ അവസാന നിമിഷത്തിലെ തകർപ്പൻ ഫ്രീകിക് വിജയഗോൾ.
അർജന്റീന മാധ്യമമായ ടി എൻ ടി സ്പോർട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ടെലിവിഷനിലൂടെ അമേരിക്കയിൽ ഏറ്റവും കൂടുതൽ പേര് കണ്ട ഫുട്ബോൾ മത്സരം ലിയോ മെസ്സിയുടെ അരങ്ങേറ്റമാണ് .12.5 മില്യൺ പേരാണ് ഈ മത്സരം ലൈവ് ആയി കണ്ടത്.ഇന്റർ മിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റ മത്സരം കൊണ്ട് ലിയോ മെസ്സി ഇതിനകം അമേരിക്കയിൽ ചരിത്രം കുറിച്ചുകഴിഞ്ഞു.
According to TNT Sports, Leo Messi’s first match with Inter Miami was the most watched match on television in the history of the US 🐐 pic.twitter.com/DeJ0no6ulw
— MC (@CrewsMat10) July 23, 2023
മേജർ സോക്കർ ലീഗിൽ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഇന്റർമിയാമിയെ ലീഗിലേക്ക് മുന്നേറാൻ ലിയോ മെസ്സിയുടെയും ബുസ്കറ്റ്സിന്റേയും ഉൾപ്പെടെയുള്ള പുതിയ സൈനിങ്ങുകളുടെ സാന്നിധ്യം സഹായിച്ചേക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ജോർഡി ആൽബയും ഇന്റർമിയാമിൽ ഒഫീഷ്യലി സൈൻ ചെയ്തിട്ടുണ്ട്. കൂടാതെ മുൻ ബാഴ്സലോണ താരങ്ങളായ ഇനിയസ്റ്റ, ലൂയിസ് സുവാരസ് എന്നിവർ ഇന്റർമിയാമി ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ട് കിടക്കുകയാണ്.