രണ്ട് മാസമായി വിജയിക്കാത്ത ഒരു ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സിക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ |Lionel Messi

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജർമയിൻ ജേഴ്സിയിൽ കളിച്ച അർജന്റീന നായകൻ ലിയോ മെസ്സി കരാർ അവസാനിച്ചുകൊണ്ട് ക്ലബ്ബ് വിടുമ്പോൾ താരത്തെ സ്വന്തമാക്കാൻ നിരവധി പേരാണ് രംഗത്തെത്തിയത്, വമ്പൻ ഓഫറുമായി സൗദിയിൽ നിന്നും അൽ ഹിലാൽ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ രംഗത്ത് എത്തിയെങ്കിലും ലിയോ മെസ്സിയുടെ നീക്കം മറ്റൊരു ഭാഗത്തേക്ക് ആയിരുന്നു. യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞുകൊണ്ട് അമേരിക്കയിലേക്ക് ചേക്കേറിയ ലിയോ മെസ്സി മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിനു വേണ്ടിയാണ് സൈൻ ചെയ്തത്. ഫുട്ബോൾ ഇതിഹാസമായ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബിനുവേണ്ടി ലിയോ മെസ്സി അരങ്ങേറ്റം മത്സരവും ഇതിനകം കളിച്ചു കഴിഞ്ഞു. മേജർ സോക്കർ ലീഗിൽ പോയിന്റ് ടേബിളിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ഇന്റർമിയാമി ഏറ്റവും മോശം ഫോമിലൂടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്, ലിയോ മെസ്സിയുടെ അരങ്ങേറ്റം മത്സരത്തിനു മുൻപ് രണ്ടുമാസമായി ഇന്റർമിയാമി ഒരു മത്സരം പോലും വിജയിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്, അതായത് ഇന്റർമിയാമി എംഎൽസിലോ ലീഗ് കപ്പിലോ തുടർച്ചയായ 11 മത്സരങ്ങളിൽ വിജയം നേടിയിട്ടില്ല. എന്നാൽ സൂപ്പർതാരമായ ലിയോ മെസ്സിയും സെർജിയോ ബുസ്ക്കറ്റ്സും എത്തിയതോടെ ഇന്റർ മിയാമിയുടെ കഥ മാറി തുടങ്ങി, ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ ലിയോ മെസ്സി നേടുന്ന അവസാനനിമിഷ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി വിജയം നേടിയെടുത്തു.
ലീഗ് പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഇന്റർമിയാമിയെ മുന്നോട്ടുനയിക്കുക എന്നത് ലിയോ മെസ്സിക്ക് മുന്നിലുള്ള വലിയ വെല്ലുവിളികൾ തന്നെയാണ്. ലിയോ മെസ്സിയുടെ വരവോടെ ഇന്റർമിയാമി ആരാധകർക്ക് പ്രതീക്ഷകൾ ഉയർന്നിട്ടുണ്ട്. ലിയോ മെസ്സി, സെർജിയോ ബുസ്ക്കറ്റ്സ് എന്നിവർക്ക് പിന്നാലെ മുൻ ബാഴ്സലോണ താരങ്ങളായ ജോർഡി ആൽബ, ഇനിയസ്റ്റ, ലൂയിസ് സുവാരസ് എന്നിവർ കൂടി ഇന്റർമിയാമിയിൽ എത്തിയേക്കുമെന്ന തരത്തിൽ ട്രാൻസ്ഫർ വാർത്തകൾ ശക്തമാകുന്നുണ്ട്.