ഖത്തറിലെ ഫിഫ വേൾഡ് കപ്പിന്റെ കിരീടം ഉയർത്തിയ ലിയോ മെസ്സി നായകനായ അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയെ അവരുടെ സ്റ്റേഡിയത്തിൽ വച്ചാണ് നേരിടുന്നത്. എതിരാളികളുടെ പേടിസ്വപ്നമായി മാറിയ ബോളിവിയയിലെ ലാ പാസ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച അർജന്റീനയുടെ മത്സരം അരങ്ങേറുന്നത്.
ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യം മത്സരത്തിൽ ഇക്വഡോറിന് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. സൂപ്പർതാരമായ ലിയോ മെസ്സി 78 മിനിറ്റിൽ നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോൾ ആണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ സമ്മാനിക്കുന്നത്. എന്നാൽ മത്സരം പൂർത്തിയാകുന്നതിനുമുമ്പ് ലിയോ മെസ്സി കളം വിട്ടതോടെ പരിക്കിന്റെ ആശങ്ക ആരാധകരിലേക്കും പടർന്നു.
തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് വിധേയനാക്കിയ താരത്തിന് പരിക്കുകൾ ഒന്നുമില്ല എന്ന് തെളിഞ്ഞതോടെ താരം ബോളിവിയക്കെതിരെ കളിക്കുവാൻ വേണ്ടി അർജന്റീന സ്ക്വാഡിനൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതകൾ കൂടി. നിലവിൽ അർജന്റീനയിൽ നിന്നും വരുന്ന മാധ്യമപ്രവർത്തകരുടെ അപ്ഡേറ്റ് പ്രകാരം ലിയോ മെസ്സി ബൊളീവിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
Leo Messi viaja a Bolivia para jugar con la Selección Argentina. pic.twitter.com/oWs9TgRmEH
— Gastón Edul (@gastonedul) September 10, 2023
പ്രമുഖ അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡ്യൂൾ ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനോടൊപ്പം കളിക്കാൻ വേണ്ടി സൂപ്പർ താരമായ ലിയോ മെസ്സി ബൊളീവിയയിലേക്ക് യാത്ര ചെയ്തിട്ടുണ്ട് എന്നാണ് ഗാസ്റ്റൻ എഡ്യൂൾ അപ്ഡേറ്റ് നൽകിയത്. ആദ്യം മത്സരത്തിൽ ബ്രസീലിനോട് അഞ്ചു ഗോളിന് പരാജയം ഏറ്റുവാങ്ങിയ ബൊളീവിയ താരതമ്യേന ദുർബലർ ആണെങ്കിലും സമുദ്രനിരപ്പിൽ നിന്നും ഏകദേശം 11,922 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബോളിവിയയുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കുന്നത് എതിരാളികളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതാണ്.
Argentina coach Lionel Scaloni confirms Lionel Messi will travel to Bolivia. https://t.co/ujGsQYPpGs pic.twitter.com/ZHZmike37t
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) September 10, 2023