ലയണൽ മെസ്സിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി ആരാധകർ, സത്യാവസ്ഥ മറ്റൊന്നാണ്
ലയണൽ മെസ്സി പ്രസ്സ് മീറ്റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നു. ഇങ്ങനെയൊരു തലക്കെട്ട് കാണുമ്പോൾ പല മെസ്സി ആരാധകരുടെയും നെറ്റി ചുളിഞ്ഞേക്കാം. കാരണം മെസ്സി പ്രസ്സ് മീറ്റ് നടത്തുമ്പോൾ ഇംഗ്ലീഷ് ഉപയോഗിക്കാറില്ല. സ്പാനിഷ് ഭാഷയാണ് അദ്ദേഹം പ്രസ്സ് മീറ്റിലും സാധാരണ ഗതിയിലും ഉപയോഗിക്കുന്നത്. അതിനാൽ മെസ്സി പ്രസ്സ് മീറ്റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നു എന്ന് കേൾക്കുമ്പോൾ പല ആരാധകർക്കും ആശ്ചര്യം തോന്നിയേക്കാം.
എന്നാൽ ആശ്ചര്യപ്പെടേണ്ട ആവശ്യമില്ല. കാരണം മെസ്സി ഇംഗ്ലീഷിൽ സംസാരിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്നാൽ ഈ വീഡിയോ അത്യാധുനിക സാങ്കേതിക വിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമിച്ചതാണ്. എഐ വിദഗ്ദനായ ഹാവി ഫെർണാണ്ടസാണ് മെസ്സി ഇംഗ്ലീഷിൽ സംസാരിക്കുന്നതിന്റെ എഐ വീഡിയോ തയാറാക്കിയിരിക്കുന്നത്.
മെസ്സിയുടെ ശബ്ദത്തിനോട് നല്ല സാമ്യത വരുന്നതിനാലും ലിപ് സിങ്കുകൾ കൃത്യമാകുന്നതിന്നാലും വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയാണ്.മെസ്സിക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുമെങ്കിലും അദ്ദേഹം കൂടുതലായും ഉപയോഗിക്കുന്നത് സ്പാനിഷ് ഭാഷയാണ്. സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്ക് വേണ്ടി ഏറെ നാൾ കളിച്ചത് കൊണ്ടാവാണം മെസിയെ സ്പാനിഷ് ഭാഷ ഇത്രയേറെ സ്വാധീനിച്ചത്.
When Leo Messi talks in English, you listen 😉😉 pic.twitter.com/wDrYTHuiyP
— Leo Messi 🔟 Fan Club (@WeAreMessi) September 11, 2023
കൂടാതെ അർജന്റീനയിലെ ഔദ്യോഗിക ഭാഷ സ്പാനിഷാണ്. ഇതൊക്കെ മെസ്സിയെ ഇംഗ്ലീഷിനേക്കാൾ സ്പാനിഷ് ഭാഷ കൈ കാര്യം ചെയ്യുന്നതിൽ പ്രാപ്തനാക്കി. നേരത്തെ ഇംഗ്ലീഷിൽ കൂടുതൽ പാഠങ്ങൾ പഠിക്കണമെന്ന് മെസ്സി തമാശ രൂപേണ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കിലും മെസ്സി ഇംഗ്ലീഷ് കൈകാര്യം ചെയ്യാത്തത് കൊണ്ട് തന്നെ അദ്ദേഹം ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ രീതിയിൽ പ്രചരിച്ചു.