ക്രിസ്റ്റ്യാനോ, നെയ്മർ, ഡി ബ്രൂയ്നെ, ഓസിൽ എന്നിവരേക്കാൾ ബഹുദൂരം മുനിലാണ് ഇക്കാര്യത്തിൽ ലിയോ മെസ്സി
ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഏഴുതവണ സ്വന്തമാക്കിയ അർജന്റീന ഫുട്ബോൾ ദേശീയ ടീമിന്റെ നായകൻ ലിയോ മെസ്സി യൂറോപ്പ്യൻ ഫുട്ബോളിൽ തന്റെ സ്വതസിദ്ധമായ കാലൊപ്പ് പതിച്ചിട്ടുണ്ട്.
യൂറോപ്പ്യൻ ഫുട്ബോളിന് ശേഷം അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടി ബൂട്ട് കെട്ടിയ ലിയോ മെസ്സി തന്റെ കരിയറിലെ 808-മത് ഗോൾ മിയാമി ജേഴ്സിയില് നേടിയിരുന്നു. യൂറോപ്പ്യൻ ഫുട്ബോളിൽ 807 ഗോളുകൾ നേടിയ ലിയോ മെസ്സി അസിസ്റ്റുകളുടെ കാര്യത്തിലും ഏറെ മുന്നിലാണ് കുതിക്കുന്നത്. അതേസമയം ക്രിസ്ത്യാനോ റൊണാൾഡോ ആണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി നിലവിൽ ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്.
21- നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ഫുട്ബോൾ താരങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടിയത് ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി തുടങ്ങിയ വമ്പൻ താരനിരയാണ്. 236 അസിസ്റ്റുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോ ടേബിളിൽ എട്ടാം സ്ഥാനത്താണ്, അസിസ്റ്റുകളുടെ രാജകുമാരൻ എന്ന് വിളിപ്പേരുള്ള മെസൂദ് ഓസിൽ 692 മത്സരങ്ങളിൽ നിന്നും 240 അസിസ്റ്റുകൾ നേടി ടേബിളിൽ ഏഴാം സ്ഥാനത്തുണ്ട്.
തോമസ് മുള്ളർ, ലൂയിസ് സുവാരസ്, ഡി മരിയ തുടങ്ങിയ താരങ്ങൾ അടങ്ങുന്ന ആദ്യ സ്ഥാനങ്ങളിൽ 248 അസിസ്റ്റുകൾ നേടിയ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ നാലാം സ്ഥാനത്താണ്. 281 അസിസ്റ്റുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രൂയ്നെയാണ് രണ്ടാം സ്ഥാനം അലങ്കരിക്കുന്നത്.
How may I Assist you?💫
Can anyone reach Messi’s numbers in the future?👀#lionelmessi #football #KDB #cristiano #ronaldo #goats #indianfootball #LetsFootball #stats #fcbarcelona pic.twitter.com/URwM8foM3k
— Superpower Football (@SuperpowerFb) July 24, 2023
21-നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ഫുട്ബോൾ താരമായി 357 അസിസ്റ്റുകൾ സ്വന്തമാക്കിയ ലിയോ മെസ്സിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള മിക്ക ഫുട്ബോൾ താരങ്ങളും നിലവിൽ ഫുട്ബോൾ ലോകത്ത് സജീവമായി കളിക്കുന്നതിനാൽ ഈ പട്ടികയിൽ മാറ്റം വരാനുള്ള സാധ്യതകൾ ഉണ്ട്. എങ്കിലും രണ്ടാം സ്ഥാനത്തിനേക്കാൾ ബഹുദൂരം മുന്നിൽ കുതിക്കുന്ന ലിയോ മെസ്സിയുടെ അസിസ്റ്റുകളുടെ റെക്കോർഡ് തകർക്കപ്പെടുവാൻ അല്പം ബുദ്ധിമുട്ടാണ് എന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്.