2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ കരിയറിലെ അവസാന നിമിഷങ്ങളിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള കിരീടം നേട്ടങ്ങൾ ഉയർത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് 2024 നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്നുണ്ട്. അടുത്ത വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയിൽ വച്ചാണ് 2024 കോപ്പ അമേരിക്ക ടൂർണമെന്റ് അനങ്ങുന്നത്.
നിലവിലെ കോപ്പ അമേരിക്ക, വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ 2024ലെ കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള എവെ ജേഴ്‌സിയുടെ ചിത്രം ലീക്കായിട്ടുണ്ട്. നീല നിറത്തിലുള്ള അർജന്റീനയുടെ എവെ ജേഴ്സി ചിത്രമാണ് ലീക്കായത്. 2014ലെ ഫിഫ വേൾഡ് കപ്പിന്റെ ഫൈനലിൽ അർജന്റീന ടീം അണിഞ്ഞിരുന്ന ജേഴ്സിയുമായി സാമ്യതയുള്ളതാണ് അർജന്റീനയുടെ പുതിയ എവേ ജേഴ്സി.
ഫ്രഞ്ച് ലീഗ് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിന്റെ ഇറ്റാലിയൻ താരമായിരുന്ന മാർക്കോ വെരാട്ടി നിലവിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ അറബിയുടെ താരമാണ്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ഇറ്റാലിയൻ സൂപ്പർ താരം ഖത്തർ ക്ലബ്ബിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്നത്. പുതിയ ക്ലബ്ബിലേക്ക് കൂടുമാറിയ ഇറ്റാലിയൻ താരത്തിന് തന്റെ ആശംസകൾ അറിയിച്ചിരിക്കുകയാണ് സൂപ്പർ താരമായ ലിയോ മെസ്സി. ഇൻസ്റ്റഗ്രാം പോസ്റ്റ് വഴിയാണ് ലിയോ മെസ്സിയുടെ ആശംസകൾ.
🚨 BREAKING: Leaked Argentina Copa America 2024 away jersey. @Footy_Headlines 👕🇦🇷 pic.twitter.com/Juj0lXAoN5
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 13, 2023
“നിങ്ങളുടെ കരിയറിലെ പുതിയ ഘട്ടത്തിന് എന്റെ ആശംസകൾ എല്ലാം നേരുന്നു, എല്ലായിപ്പോഴും നിനക്ക് നല്ലത് വരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.” – മാർക്കോ വെരാട്ടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ലിയോ മെസ്സി പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബിൽ കഴിഞ്ഞ സീസൺ വരെ ഇരുതാരങ്ങളും ഒരുമിച്ചാണ് പന്ത് തട്ടിയത്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ലിയോ മെസ്സിയും മാർക്കോ വെരാറ്റിയും പിഎസ്ജിയോട് വിട പറഞ്ഞത്.
Leo Messi on IG: “All the luck in your new stage! You know I wish you the best as always.” 🇦🇷🇮🇹 pic.twitter.com/HykuSBOA7z
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 13, 2023