അർജന്റീന ടീമിൽ ഉൾപ്പെടുത്തിയില്ല, പകരം ടെക്നികൽ സ്റ്റാഫായി ലിയോ മെസ്സി സൈൻ ചെയ്തു |Lionel Messi

2026ൽ അമേരിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനുള്ള ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ഒരുഗോളിന് പരാജയപ്പെടുത്തി കൊണ്ട് തുടങ്ങിയ അർജന്റീന ദേശീയ ടീം രണ്ടാം ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയയെ എതിരല്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തുകൊണ്ട് വിജയം ആവർത്തിച്ചു.

എതിരാളികളുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എൻസോ ഫെർണാണ്ടസ്, ടാഗ്ലിഫിയാഗോ, ഗോൺസാലസ് എന്നിവർ നേടുന്ന ഗോളുകളാണ് അർജന്റീനക്ക് വിജയം നൽകുന്നത്. എന്നാൽ ഈ മത്സരത്തിൽ അർജന്റീനയുടെ നായകനായ ലിയോ മെസ്സി അർജന്റീന സ്‌ക്വാഡിൽ പോലും ഇടം നേടിയിരുന്നില്ല. ഇക്വഡോറിനെതിരായ മത്സരത്തിന്റെ അവസാനം കളം വിട്ട ലിയോ മെസ്സിക്ക് പൂർണ്ണമായും വിശ്രമം നൽകി കൊണ്ടാണ് അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

അർജന്റീന സ്ക്വാഡിൽ ഇടം നേടിയിട്ടില്ലെങ്കിലും അർജന്റീന ടീമിലെ ടെക്നിക്കൽ സ്റ്റാഫ് അസിസ്റ്റന്റ് ആയി ലിയോ മെസ്സി അർജന്റീന ടീമിനോടൊപ്പം ബോളിവിയൊക്കെതിരായ മത്സരത്തിന് ഉണ്ടായിരുന്നു. അർജന്റീന ടീമിനോടൊപ്പം സൈഡ് ബെഞ്ചിലിരുന്ന ലിയോ മെസ്സി ടെക്നിക്കൽ സ്റ്റാഫ് അസിസ്റ്റന്റ് എന്ന നിലയിലാണ് മത്സരത്തിനുണ്ടായത്.

ടീം സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ലെങ്കിലും തന്റെ ടീമിനോടൊപ്പം മൈതാനത്തിനടുത്ത് പ്രചോദനവുമായി ലിയോ മെസ്സി ഉണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അവസാനിച്ചതിനാൽ തന്നെ ഇനി ഒക്ടോബർ മാസത്തിലാണ് അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ അരങ്ങേറുന്നത്. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ട് വിജയം നേടിയ അർജന്റീന ആറു പോയിന്റുമായി പോയിന്റ് ടേബിളിൽ മുന്നിൽ തന്നെയാണുള്ളത്.