‘ലൂണ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവനെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് നിർണായകമായിരുന്നു’ : മൈക്കൽ സ്റ്റാറെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ഇരി ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.നോഹ സദൗയി തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.

മൂന്ന് അവസരങ്ങൾ സൃഷ്ടിക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത നോഹയാണ് മത്സരത്തിലെ താരം. ആദ്യ രണ്ടു മത്സരങ്ങളും കളിക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ പകരക്കാരനായി ഇറങ്ങുകയും ചെയ്തു. പനി കാരണം അഡ്രിയാൻ ലൂണക്ക് സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു. നോർത്ത്ഈസ്റ്റിനെതിരായ മത്സരത്തിൽ പകരക്കാരുടെ നിരയിലെത്തിയ താരം എൺപതാം മിനിറ്റിൽ ജീസസ് ജിമെനെസിന് പകരക്കാരനായി കളിക്കളത്തിൽ ഇറങ്ങി. പത്ത് മിനുട്ടിൽ താരം ഒരു അവസരം സൃഷ്ടിക്കുകയും ഒരു കീ പാസ് നൽകുകയും ചെയ്തു. ചെയ്ത പത്ത് പാസുകളിൽ ഒമ്പതെണ്ണവും ലക്ഷ്യത്തിലെത്തി. ലൂണ തങ്ങൾക്ക് പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹത്തെ കളിക്കളത്തിലെത്തിക്കുന്നത് നിർണായകമാണെന്നും സ്റ്റാറെ വ്യക്തമാക്കി.

“ലൂണ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളിക്കാരനാണ്, അവനെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് നിർണായകമായിരുന്നു ഇന്നത്തെ മിനിറ്റുകൾ. അവൻ മെച്ചപ്പെടുന്നു. ഏതാനും ആഴ്ചകൾക്കുള്ളിലുള്ള അന്തർദേശീയ മത്സരങ്ങൾക്കായുള്ള ഇടവേളയ്ക്ക് ശേഷം അവൻ മെച്ചപ്പെടുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

സ്വീഡിഷ് പരിശീലകന്റെ കീഴിൽ നേരത്തെ ഡ്യുറണ്ട് കപ്പ് മത്സരങ്ങളിൽ ലൂണ കളിച്ചിട്ടുണ്ടെങ്കിലും, ഐഎസ്എല്ലിൽ ഇത് ആദ്യമായിയാണ് സ്റ്റാഹ്രെയുടെ കീഴിൽ ലൂണ കളിച്ചത്. ഒക്ടോബർ 3 വ്യാഴാഴ്ച ഒഡീഷക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡിഷ എഫ്‌സിയെ നേരിടും.