ലയണൽ മെസ്സി ഇന്റർമയാമി ക്ലബ്ബിലെത്തിയതിനു ശേഷം ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടുകയും, തുടർ തോൽവികളിൽ നിന്ന് ലയണൽ മെസ്സി ക്ലബ്ബിനെ കരകയറ്റുകയും ചെയ്തു കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ലയണൽ മെസ്സിക്ക് പരിക്ക് പറ്റിയത്.
ലോകകപ്പ് യോഗ്യതക്ക് വേണ്ടി അർജന്റീന ടീമിനൊപ്പം ഇക്കഡോറിനെതിരെയുള്ള മത്സരത്തിന്റെ അവസാന മിനിട്ടുകളിലാണ് മെസ്സി പരിക്കിന്റെ ലക്ഷണം കാണിച്ചത്, ഉടൻ തന്നെ താരം സബ്ടിട്ടിയൂട്ട് ചെയ്യുകയും ചെയ്തിരുന്നു, ബൊളിവിയക്കെതിരെയുള്ള രണ്ടാം യോഗ്യത മത്സരത്തിൽ മെസ്സി ഇറങ്ങിയിരുന്നില്ല. പിന്നീട് അമേരിക്കയിൽ തിരിച്ചെത്തിയ മെസ്സി അറ്റലാൻഡ്ക്കെതിരെയുള്ള മത്സരത്തിലും കളിച്ചിരുന്നില്ല, ടോറന്റോക്കെതിരെയുള്ള മത്സരത്തിൽ കളിയുടെ 36ആം മിനിറ്റിൽ വീണ്ടും പരിക്ക് പറ്റിയ മെസ്സി കളം വിട്ടിരുന്നു.
ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചുമണിക്ക് അമേരിക്കൻ സോക്കർ ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ഓർലാൻഡോ എഫ്സിക്കെതിരെ ഇന്റർ മയാമി ഇറങ്ങുമ്പോൾ സൂപ്പർതാരം ലയണൽ മെസ്സിയും ജോർഡി ആൽബയും ഇറങ്ങില്ല എന്നുള്ളത് ക്ലബ്ബിന് തിരിച്ചടിതന്നെയാണ്. ലീഗ് കപ്പിൽ ലയണൽ മെസ്സി നേടിയ ഇരട്ട ഗോളുകൾ മികവിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഓർലാൻഡോ എഫ്സിയെ തകർത്തിരുന്നു.
A nice finish from a Finn. 🇫🇮
— Major League Soccer (@MLS) September 22, 2023
Robert Taylor is your @ATT 5G Goal of the Matchday winner! https://t.co/mcElhmxBIZ pic.twitter.com/Vmstz2MUw9
ലയണൽ മെസ്സി ഇന്റർ മയാമിയിൽ കളി തുടങ്ങിയതിനു ശേഷം മെസ്സി കളിച്ച ഒരൊറ്റ മത്സരം പോലും മയാമി തോറ്റിട്ടില്ല, ക്ലബ്ബിന്റെ ചരിത്ര സൈനിംഗ് നടത്തിയ ശേഷം മെസ്സിയില്ലാതെ അറ്റ്ലാൻഡ്ക്കെതിരെ ഒരു മത്സരം മാത്രമാണ് ഇന്റർമയാമി തോറ്റിട്ടുള്ളത്. 15 ടീമുകളുള്ള സോക്കർ ലീഗിൽ നിലവിൽ പതിനാലാം സ്ഥാനത്താണ് ഇന്റർ മയാമി. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അമേരിക്കൻ ലീഗിൽ പത്താം സ്ഥാനത്തേക്ക് കുതിച്ചുയരാൻ ബെക്കാമിന്റെ ക്ലബ്ബിന് കഴിയും.