കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനോട് അവരുടെ മൈതാനത്ത് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഒന്നാം സ്ഥാനക്കാരായ ആഴ്സണലുമായി പോയിന്റ് അകലം കുറക്കാനുള്ള അവസരം യുണൈറ്റഡ് നഷ്ടമാക്കി കഴിഞ്ഞിരുന്നു. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുകളാണ് യുണൈറ്റഡ് ഡ്രോപ്പ് ചെയ്തത്.
ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും അവരുടെ പരിശീലകനായ എറിക്ക് ടെൻ ഹാഗിനെയും പുതിയ താരമായ എറിക്ക് ടെൻ ഹാഗിനെയും പരിഹസിച്ചുകൊണ്ട് ജേണലിസ്റ്റായ പിയേഴ്സ് മോർഗൻ രംഗപ്രവേശനം ചെയ്തിട്ടുണ്ട്.GOAT ക്രിസ്റ്റ്യാനോ റൊണാൾഡോയെ അപമാനിച്ചാൽ ഇങ്ങനെയിരിക്കും എന്നാണ് പിയേഴ്സ് മോർഗൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
‘ ആദ്യമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് അഭിനന്ദനങ്ങൾ നേരുന്നു. ഒരു അഹങ്കാരിയായ പരിശീലകനെ നിയമിച്ചാൽ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക. ആ പരിശീലകൻ GOAT ക്രിസ്റ്റ്യാനോയെ അപമാനിക്കുകയും അദ്ദേഹത്തിന് യുണൈറ്റഡ് വിടേണ്ടി വരികയും ചെയ്തു.ഇതുകൊണ്ടൊക്കെയാണ് ഇങ്ങനെ സംഭവിച്ചത്. മാത്രമല്ല ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു താരത്തെ വെച്ചാണ് റൊണാൾഡോയെ റീപ്ലേസ് ചെയ്തത്.വെഗോസ്റ്റ് എന്ന് കേൾക്കുമ്പോൾ ഓസ്ട്രേലിയൻ സോസേജ് പോലെയാണ് എനിക്ക് തോന്നുന്നത് ‘ പിയേഴ്സ് മോർഗൻ ട്വീറ്റ് ചെയ്തു.
യഥാർത്ഥത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത് പിയേഴ്സ് മോർഗനുമായുള്ള അഭിമുഖം പുറത്തുവന്നതോടുകൂടിയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും പരിശീലകനായ ടെൻഹാഗിനെതിരെയും റൊണാൾഡോ വലിയ വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.ഇതോടുകൂടി യുണൈറ്റഡ് അദ്ദേഹത്തിന്റെ കരാർ ടെർമിനേറ്റ് ചെയ്യുകയും ചെയ്തു.അതിന് ശേഷം യുണൈറ്റഡിനെതിരെ എപ്പോഴും വലിയ വിമർശനങ്ങൾ മോർഗൻ അഴിച്ച് വിടാറുണ്ട്.
Piers Morgan mocks Manchester United after their defeat by Arsenal https://t.co/E1Zyh9dGfu
— MailOnline Sport (@MailSport) January 23, 2023
അതേസമയം നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ്. ക്ലബ്ബിന്റെ ജേഴ്സിയിൽ ഇന്നലെ അദ്ദേഹം അരങ്ങേറ്റം നടത്തുകയും ചെയ്തു. വരുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന് ഗോളുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.