ഇന്റർമിയാമിയുടെ ടോപ് സ്കോറർ ആകാൻ മെസ്സിക്ക് ഇനി എത്ര ഗോൾ വേണം? അർജന്റീന താരത്തിനെ മറികടക്കണം

അർജന്റീന ദേശീയ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ജേഴ്സിയിലുള്ള അരങ്ങേറ്റ മത്സരങ്ങൾ എല്ലാം വളരെ ഗംഭീരമായ ഫോമിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന ലീഗ് കപ്പ് മത്സരത്തിലും ലിയോ മെസ്സി ഇരട്ട ഗോളുകളുമായി ടീമിനെ നയിച്ചപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇന്റർമിയാമി വിജയം നേടി ക്വാർട്ടർ ഫൈനലിൽ ഇടം നേടി.

ഇന്റർ മിയാമി ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച് നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ലിയോ മെസ്സി നേടിയത് ഏഴ് ഗോളുകളും ഒരു അസിസ്റ്റുമാണ്, ഇതിൽ തന്നെ രണ്ടു മനോഹരമായ ഫ്രീകിക്ക് ഗോളുകൾ ഉൾപ്പെടുന്നു. നാലുമത്സരങ്ങളിലും തന്റെ ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സി തന്നെയായിരുന്നു എല്ലാ മത്സരങ്ങളിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയത്.

ഇന്റർമിയാമി ജേഴ്സിയിലെ ഏഴാമത്തെ ഗോളും സ്വന്തമാക്കിയ ലിയോ മെസ്സി ക്ലബ്ബ് റെക്കോർഡ് തകർത്തെറിയുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ, വെറും നാല് മത്സരങ്ങളിൽ നിന്നും ഏഴ് ഗോളുകൾ നേടി മികച്ച ഫോമിൽ തുടരുന്ന ലിയോ മെസ്സിക്ക് 30 ഗോളുകൾ നേടിയാൽ ഇന്റർമിയാമിയുടെ എക്കാലത്തെ മികച്ച ടോപ്സ്കോറർ പട്ടം ചൂടാം. ഓരോ മത്സരത്തിലും രണ്ടു ഗോളുകൾ വീതം നേടുന്ന ലിയോ മെസ്സിയുടെ ഫോൺ തുടരുകയാണെങ്കിൽ അടുത്ത 12 മത്സരങ്ങളിൽ നിന്നും താരം ഈ റെക്കോർഡ് നിസ്സാരമായി തകർക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകൾ.

നിലവിലെ ഫോമിൽ ലിയോ മെസ്സി കളി തുടരുകയാണെങ്കിൽ ഈ സീസണോട് തന്നെ ഈയോരു റെക്കോർഡും തകർത്തെറിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 29 ഗോളുകൾ നേടിയ അർജന്റീന താരമായ ഗോൺസാലോ ഹിഗ്വയനാണ് നിലവിൽ ഇന്റർമിയാമിയുടെ ടോപ്സ്കോറർ. 2018-ലാണ് ഇന്റർമിയാമി ക്ലബ്ബ് സ്ഥാപിതമാകുന്നത്, അമേരിക്കയിലെ സോക്കർ ലീഗായ എംഎൽഎസിലാണ് ഇന്റർമിയാമി മത്സരിക്കുന്നത്.