‘ലയണൽ മെസ്സി ഒരു 20 വർഷം കൂടി കളിക്കാൻ എനിക്ക് ആഗ്രഹം’ |Lionel Messi
ഖത്തറിൽ 2022 ലോകകപ്പ് നേടിയതിന് ശേഷം അർജന്റീന ദേശീയ ടീമുമായുള്ള ഇന്റർ മിയാമി താരം ലയണൽ മെസ്സിയുടെ അടുത്ത വെല്ലുവിളി യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ടൂർണമെന്റിലേക്ക് തന്റെ രാജ്യത്തെ നയിക്കുക എന്നതാണ്.ഇന്ത്യൻ സമയം നാളെ പുലർച്ച നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അര്ജന്റീന ഇക്വഡോറിനെ നേരിടാൻ ഒരുങ്ങുകയാണ്.
അടുത്ത ചൊവ്വാഴ്ച ബൊളീവിയക്കെതിരെയും അര്ജന്റീന കളിക്കുന്നുണ്ട്.ആ രണ്ട് മത്സരങ്ങളിൽ ആദ്യത്തേതിന് മുന്നോടിയായി സംസാരിച്ച ഡിഫൻഡർ ജെർമൻ പെസെല്ല മെസ്സിയുടെ ഫ്ലോറിഡയിലേക്കുള്ള മാറ്റത്തെക്കുറിച്ച് അർജന്റീനയിൽ മാധ്യമങ്ങളോട് സംസാരിച്ചു.എംഎൽഎസിലേക്ക് മാറിയതിന് ശേഷം അവരുടെ ക്യാപ്റ്റനിൽ എന്തെങ്കിലും വ്യത്യാസം കണ്ടിട്ടുണ്ടോ എന്ന ചോദ്യം പെസെല്ലക്ക് മുന്നിൽ വന്നു.
” മെസ്സി അത് ശരിക്കും ആസ്വദിക്കുന്നതായി തോന്നുന്നു. കുറേക്കാലമായി അദ്ദേഹം മൈതാനത്ത് അത്രയധികം ആസ്വദിക്കുന്നത് നമ്മൾ കണ്ടിട്ടില്ല.അത് നമ്മെ സന്തോഷിപ്പിക്കുന്നു, മെസ്സി അത് ആസ്വദിക്കുകയും അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു” ജെർമൻ പെസെല്ല പറഞ്ഞു. “മെസ്സിക്ക് തന്റെ പുതിയ ക്ലബ്ബിൽ ശരിക്കും ആസ്വദിക്കുന്നതായി നിങ്ങൾക്ക് കാണാൻ കഴിയും മെസ്സിക്ക് 20 വർഷം കൂടി കളിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. മെസ്സി കാരണം എനിക്ക് ഒരു MLS സീസൺ പാസ് നേടേണ്ടി വന്നു, എനിക്കത് ഇല്ലായിരുന്നു! “അദ്ദേഹം കൂട്ടിച്ചേർത്തു.
🇦🇷🗣️ Germán Pezzella: “I had to buy an MLS subscription to be able to see Messi. Watching him play is inspiring, we need to learn from him.” pic.twitter.com/UiM8UiJb4X
— Barça Worldwide (@BarcaWorldwide) September 5, 2023
ദേശീയ ടീമിനോടുള്ള മെസ്സിയുടെ മനോഭാവവും റിയൽ ബെറ്റിസ് സെന്റർ ബാക്ക് ചർച്ച ചെയ്തു. “മെസ്സി നിങ്ങളെ പ്രചോദിപ്പിക്കുന്നു, അദ്ദേഹം നേടിയതെല്ലാം നിങ്ങൾ കണ്ടതാണ് ,പക്ഷേ അദ്ദേഹത്തിന് ഇപ്പോഴും കൂടുതൽ നേടാനുള്ള ആഗ്രഹമുണ്ട്.ദേശീയ ടീമിനൊപ്പമോ ക്ലബ്ബിനൊപ്പമോ ആവട്ടെ മത്സരിക്കാനുള്ള അതേ ആഗ്രഹമുണ്ട്. അദ്ദേഹം കാണിക്കുന്നതിൽ നിന്ന് നമ്മൾ പഠിക്കണം” പെസെല്ല കൂട്ടിച്ചേർത്തു.