ബാഴ്സലോണയിലും പിഎസ്ജിയിൽ പോലും നേടാനാവാത്ത നേട്ടങ്ങളാണ് ലിയോ മെസ്സി മിയാമി ജേഴ്സിയിൽ സ്വന്തമാക്കിയത് |Lionel Messi

അമേരിക്കൻ ലീഗ് കപ്പിൽ ഇന്ന് നടന്ന റൗണ്ട് ഓഫ് 16 ഫുട്ബോൾ മത്സരത്തിൽ ഹോം ടീമായ എഫ്സി ഡലാസിനെ തോൽപ്പിച്ചുകൊണ്ട് സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സിയായിരുന്നു മികച്ചുനിന്നത്.

മത്സരത്തിന്റെ ആറാം മിനിറ്റിൽ ലിയോ മെസ്സിയുടെ ഗോളിലൂടെ ലീഡ് നേടിത്തുടങ്ങിയ ഇന്റർമിയാമി പിന്നീട് രണ്ടുഗോളുകൾക്ക് പിറകിൽ പോയെങ്കിലും അവസാനം നിമിഷങ്ങളിൽ ലിയോ മെസ്സി പുറത്തെടുക്കുന്ന മായാജാലം കൊണ്ട് മത്സരം സമനിലയിൽ അവസാനിപ്പിക്കുകയും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയം നേടുകയും ചെയ്തു.

പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവിൽ ഇന്റർ മിയാമി വിജയം നേടിക്കൊണ്ട് ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് ഇടം നേടുമ്പോൾ പിറന്നത് ലിയോ മെസ്സിയുടെ പേരിലുള്ള മറ്റൊരു റെക്കോർഡ് കൂടിയാണ്. എഫ് സി ബാഴ്സലോണ, പാരീസ് സെന്റ് ജർമയിൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള മെസ്സിയുടെ കരിയറിൽ ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.

ക്ലബ്ബ്തലത്തിൽ ലിയോ മെസ്സി ആദ്യമായാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ ഒരു മത്സരത്തിൽ വിജയിക്കുന്നത്. അർജന്റീന ദേശീയ ടീമിനോടൊപ്പം നിരവധി തവണ പെനാൽറ്റി ഷൂട്ടൗട്ടിൽ മെസ്സി വിജയിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബ് തലത്തിലേക്ക് വരുമ്പോൾ ഇത് ആദ്യമായാണ് മെസ്സിക്ക് ഇങ്ങനെ ഒരു നേട്ടം. ഒന്നര പതിറ്റാണ്ടിലേറെ യൂറോപ്യൻ ഫുട്ബോളിൽ ലിയോ മെസ്സി കളിച്ചിട്ടുണ്ടെങ്കിലും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ ക്ലബ്ബിനെ വിജയിപ്പിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടി സൈൻ ചെയ്ത ലിയോ മെസ്സി മികച്ച ഫോമിലാണ് അമേരിക്കയിൽ കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്റർമിയാമിയോടൊപ്പം കളിച്ച ആദ്യ നാല് മത്സരങ്ങളിൽ തന്നെ മികച്ച ഫോമിൽ കളിക്കുന്ന ലിയോ മെസ്സിയാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്റർമിയാമി ആരാധകർക്ക് പ്രതീക്ഷയായി തുടരുകയാണ്