ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനൽ തന്റെ ജീവിതം എങ്ങനെ മാറ്റിമറിച്ചെന്ന് ആസ്റ്റൺ വില്ലയും അർജന്റീന ഗോൾകീപ്പർ എമി മാർട്ടിനെസും വെളിപ്പെടുത്തി.കഴിഞ്ഞ വർഷം ഖത്തറിൽ ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനലിൽ കളിച്ചത് തന്നെ മികച്ച ഗോൾകീപ്പറാക്കിയെന്നും 2023ലെ യാഷിൻ ട്രോഫി വിജയത്തിന് പ്രചോദനമായെന്നും അർജന്റീനൻ ഗോൾ കീപ്പർ പറഞ്ഞു.
പുതിയ ഫിഫ നിയമങ്ങൾ തന്നെയിനി ബാധിക്കില്ലെന്നും എമിലിയാനോ മാർട്ടിനെസ് പറഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ട് എടുക്കാൻ വരുന്ന താരങ്ങളുടെ മനസ്സാന്നിധ്യം നഷ്ടപ്പെടുത്താൻ വേണ്ടി താരം നടത്തിയ മൈൻഡ് ഗെയിം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.”ഫ്രാൻസിനെതിരായ ഫൈനൽ? 75 മിനിറ്റ്, ഈ ടീമിനൊപ്പം ഞങ്ങൾ കളിച്ച ഏറ്റവും മികച്ച മത്സരമാണിത്.വെറും 10 മിനിറ്റിനുള്ളിൽ എല്ലാം മാറും എന്നതാണ് ഫുട്‌ബോളിന്റെ ഭംഗി. എന്നാൽ ഈ മത്സരം എന്നെ മികച്ച ഗോൾകീപ്പറാക്കി. ജയിക്കാനുള്ള കഷ്ടപ്പാടുകൾ എന്റെ ജീവിതത്തിന്റെ കഥയാണ്” മാർട്ടിനെസ് പറഞ്ഞു.
Emiliano Martínez: “The final against France? For 75 minutes, this is the best match we have played with this team. And the beauty of football is that in just 10 minutes everything can change. But this match made me a better goalkeeper. Suffering to win is the story of my life.”… pic.twitter.com/rOBzsF8zV6
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 5, 2023
2021 മുതൽ അന്താരാഷ്ട്ര ഫുട്‌ബോളിൽ ലാ ആൽബിസെലെസ്‌റ്റെയുടെ വിജയത്തിൽ മാർട്ടിനെസ് നിർണായക പങ്ക് വഹിച്ചു. ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം, 2022 ലോകകപ്പിൽ ഫൈനലിലുൾപ്പെടെ മികച്ച പ്രകടനമാണ് നടത്തിയത്.“പുതിയ ഫിഫ നിയമത്തെ ക്കുറിച്ച് എനിക്ക് തോന്നുന്നത് ,ഇത് വളരെ വൈകി.. എല്ലാം കഴിഞ്ഞിരിക്കുന്നു. ലഭിക്കാൻ ആഗ്രഹിച്ചത് എനിക്ക് ലഭിച്ചു, അവർക്ക് നിയമങ്ങൾ മാറ്റാം അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്നത് എന്നെ ബാധിക്കില്ല. ദേശീയ ടീമിനായി ഞാൻ എന്റെ പരമാവധി ചെയ്യുന്നത് തുടരും” ഗോൾ കീപ്പർമാരുടെ നിയമങ്ങൾ മാറ്റുന്നതിനെക്കുറിച്ച് എമിലിയാനോ മാർട്ടിനസ് പറഞ്ഞു.
🗣️ Emiliano Martínez: “My thoughts on the new FIFA rule so goalkeepers not destabilize penalty kickers? It's too late..[laughs] It's done, it's done! 😅
— Football Talk (@FootballTalkHQ) November 5, 2023
I got what I wanted to get, they can change the rules or what they want, it doesn't affect me.” pic.twitter.com/hhMJqGDcTB
പെനാൽറ്റി കിക്കെടുക്കാൻ വരുന്ന താരത്തോട് സംസാരിക്കുന്നതും പ്രകോപനം സൃഷ്‌ടിക്കുന്നതും ഫിഫ വിലക്കിയിരിക്കുകയാണ്.”ഞങ്ങൾ എല്ലായ്പ്പോഴും ആധുനിക നിയമങ്ങളോടും ഫിഫ ആഗ്രഹിക്കുന്ന കാര്യങ്ങളോടും യോജിച്ചു പോവേണ്ടതുണ്ട് , അതിനാൽ ഒരു പ്രശ്നവുമില്ല ഞാൻ അതിനോട് യോജിച്ചു പോവും.എനിക്ക് സേവ് ചെയ്യേണ്ട പെനാൽറ്റികൾ ഞാൻ ഇതിനകം രക്ഷിച്ചു.20 വർഷത്തിനുള്ളിൽ ഞാൻ ഒരു പെനാൽറ്റി തടുക്കാൻ പോകുമോ എന്ന് എനിക്കറിയില്ല, ഒരുപക്ഷേ ഇല്ലായിരിക്കാം, പക്ഷെ കോപ്പ അമേരിക്കയിലും ലോകകപ്പിലും പെനാൽറ്റി തടയാനും ടീമിനെ വിജയിപ്പിക്കാനും എനിക്ക് കഴിഞ്ഞു, എനിക്ക് അത് മതി” മാർട്ടിനെസ് പറഞ്ഞു.
Emiliano Martínez: “My thoughts on the new FIFA rule so goalkeepers not destabilize penalty kickers? It's too late..[laughs] It's done, it's done! I got what I wanted to get, they can change the rules or what they want, it doesn't affect me. I will continue to do my best for the… pic.twitter.com/Oub2XCnh09
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 5, 2023