പിഎസ്ജിക്ക് അഭിമാനക്ഷതം സംഭവിച്ചത് മെസ്സി സൗദിയിലേക്ക് പോയതോ? ചോദ്യവുമായി ഹെൻറി

എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് ഇത്രയും വലിയ ശിക്ഷ നൽകിയത് എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.ഒരു ദിവസത്തെ പരിശീലനമാണ് ലയണൽ മെസ്സിക്ക് നഷ്ടമായത്. അതും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സംഭവിച്ചിരുന്നത്.അതിന് രണ്ട് ആഴ്ച്ചത്തെ സസ്പെൻഷൻ ഒന്നും മെസ്സി അർഹിച്ചിരുന്നില്ല എന്നാണ് പലരും പറയുന്നത്.

എന്നാൽ ഇതിന് പുറകിൽ മറ്റു പല കാരണങ്ങൾ ഉണ്ടെന്നും വിലയിരുത്തുന്നുണ്ട്. ലയണൽ മെസ്സി കോൺട്രാക്ട് പുതുക്കാൻ വിസമ്മതിച്ചതാണ് കാരണമെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്.അതേസമയം മെസ്സി സൗദി അറേബ്യയിലേക്ക് പോയത് ഖത്തറി ഉടമകൾക്ക് പിടിച്ചില്ലെന്നും അതുകൊണ്ടാണ് ഇത്രയും വലിയ രൂപത്തിലുള്ള ഒരു ശിക്ഷ നൽകിയത് എന്നും ചിലർ റിപ്പോർട്ട് ചെയ്തിരുന്നു. യഥാർത്ഥ കാരണം ഇപ്പോഴും അവ്യക്തമാണ്.

എന്നാൽ തിയറി ഹെൻറിക്ക് ഖത്തർ-സൗദി അറേബ്യ പ്രശ്നമായി കൊണ്ട് ഇത് അനുഭവപ്പെടുന്നത്.അതായത് മെസ്സി സൗദി അറേബ്യയിലേക്ക് പോയത് പിഎസ്ജിയുടെ അഭിമാനത്തിന് ക്ഷതം വരുത്തി എന്ന തോന്നലുണ്ടാക്കി എന്നാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.ഒരുപക്ഷേ കരാർ പുതുക്കാത്തതിനാലാവും ഈ ശിക്ഷയെന്നും ഹെൻറി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ലയണൽ മെസ്സിക്ക് ഒരു പ്രഹരമേൽപ്പിക്കുകയാണ് അവർ ചെയ്തിട്ടുള്ളത്.അതിന് കാരണം മെസ്സി ക്ലബ്ബിൽ തുടരാത്തത് തന്നെയായിരിക്കാം.അല്ലെങ്കിൽ ലയണൽ മെസ്സി പോയ സ്ഥലം പിഎസ്ജിയുടെ അഭിമാനത്തെ തകർത്തിരിക്കാം.പക്ഷേ അതിനേക്കാൾ ഗൗരവമായ കാര്യങ്ങൾ ക്ലബ്ബിനകത്ത് സംഭവിക്കുന്നുണ്ട്.മെസ്സിയുടെ പ്രവർത്തി ശരിയാണെന്ന് ഞാൻ പറയില്ല.ഒരു കാരണവശാലും നമ്മൾ പരിശീലനം നഷ്ടപ്പെടുത്തരുത്.പിഎസ്ജിയിൽ മുമ്പും ഇത്തരത്തിൽ പരിശീലനം നഷ്ടപ്പെടുത്തിയ താരങ്ങളുണ്ട്.ഇത്തവണ അത് മെസ്സിയായി എന്ന് മാത്രമേയുള്ളൂ ‘ഇതാണ് ഹെൻറി പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ അഭാവത്തിലായിരുന്നു കഴിഞ്ഞ മത്സരത്തിൽ പിഎസ്ജി കളിച്ചിരുന്നത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആ മത്സരത്തിൽ വിജയിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ട്രോയസിനെതിരെ വിജയം നേടിയ പിഎസ്ജി അജാസിയോക്കെതിരെയാണ് അടുത്ത മത്സരം കളിക്കുക.