50 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നസർ കിംഗ് കപ്പിന്റെ സെമിയിൽ | Al Nassr | Cristiano Ronaldo

കിംഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ വമ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഷബാബിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ നേടുകയും ചെയ്തു.

2023 ലെ 38 കാരന്റെ 50 ആം ഗോളായിരുന്നു ഇന്നലെ പിറന്നത്.15 സൗദി പ്രോ ലീഗ് ഗെയിമുകളിൽ നിന്ന് 16 ഗോളുകൾ ഉൾപ്പെടെ ഈ സീസണിൽ അദ്ദേഹത്തിന്റെ ഗോളുകളുടെ എണ്ണം 26 ആയി.മൂന്ന് ദിവസം മുമ്പ് മുമ്പ്, റൊണാൾഡോ തന്റെ കരിയറിലെ 1,200-ാമത്തെ പ്രൊഫഷണൽ മത്സരം കളിച്ചിരുന്നു ,ആ കളിയിൽ അദ്ദേഹം ഒരു ഗോളും ഒരു അസിസ്റ്റും നേടി.14-ാം മിനിറ്റിൽ അൽ ഷബാബിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കറാസ്കോയുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പോയതോടെ ആതിഥേയർക ഒരു വലിയ അവസരം നഷ്ടപ്പെടുത്തി.

17-ാം മിനിറ്റിൽ സീകോ ഫൊഫാനയുടെ ഗോളിൽ അൽ നാസർ ലീഡെടുത്തു.മാനെയുടെ ഷോട്ട് കീപ്പർ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ ഫൊഫാന ഗോളാക്കി മാറ്റി.24-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് കാർലോസ് ജൂനിയർ ഹെഡ്ഡറിലൂടെ ഗോൾ നേടി അൽ ഷബാബിനെ ഒപ്പമെത്തിച്ചു.നാലു മിനിറ്റിനുശേഷം സാഡിയോ മാനെ അൽ നാസറിന് ലീഡ് സമ്മാനിച്ചു.ഹാഫ്-ടൈം വിസിലിന് സെക്കൻഡുകൾക്ക് മുമ്പ് സ്റ്റോപ്പേജ് ടൈമിന്റെ നാലാം മിനിറ്റിൽ അൽ നാസർ വീണ്ടും ഗോൾ നേടി.

അബ്ദുൾറഹ്മാൻ ഗരീബാണ് അൽ നാസറിനായി ഗോൾ നേടിയത്.74-ാം മിനിറ്റിൽ അൽ ഷബബിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഒറ്റാവിയോ പാസിൽ നിന്നും റൊണാൾഡോ അൽ നാസറിന്റെ നാലാം ഗോൾ നേടി.90-ാം മിനിറ്റിൽ ഹാറ്റൻ ബാഹെബ്രിയിലൂടെ അൽ ഷബാബ് ഒരു ഗോൾ മടക്കി എന്നാൽ സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റിൽമുഹമ്മദ് മാരൻ അൽ നാസറിന്റെ അഞ്ചാം ഗോൾ നേടി.