എന്തുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്?താരം നൽകുന്ന മറുപടി..

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു അഭിമുഖത്തിൽ റൊണാൾഡോ പരസ്യമായി കൊണ്ട് യുണൈറ്റഡിനെ വിമർശിച്ചിരുന്നു. അത് യുണൈറ്റഡ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

അതിന്റെ പരിണിതഫലമായി കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ ഒഴിവാക്കാൻ തീരുമാനിച്ചത്. കരാർ ടെർമിനേറ്റ് ചെയ്തതോടെ കൂടി റൊണാൾഡോ ഫ്രീ ഏജന്റായി. പക്ഷേ ഇപ്പോൾ അദ്ദേഹം സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിലേക്ക് പോയിട്ടുണ്ട്. ഒരു ഫുട്ബോൾ ലോകത്തിന് നൽകുന്ന ഏറ്റവും വലിയ സാലറി നൽകി കൊണ്ടാണ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബ് റൊണാൾഡോയെ തങ്ങളുടെ ടീമിൽ എത്തിച്ചിട്ടുള്ളത്.

അൽ നസ്സ്റുമായി ഒപ്പ് വെച്ചതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി സംസാരിച്ചിട്ടുണ്ട്. ഞാൻ ഏറെ ആവേശത്തിലാണ് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. വ്യത്യസ്തമായ രാജ്യത്തെ വ്യത്യസ്തമായ ലീഗിൽ ഇതൊരു പുതിയ അനുഭവമായിരിക്കും തനിക്കെന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.മാർക്കയാണ് ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

‘ വ്യത്യസ്തമായ രാജ്യത്തിലെ വ്യത്യസ്തമായ ലീഗിലെ പുതിയ എക്സ്പീരിയൻസിനെ കുറിച്ച് ഞാൻ ഏറെ ആവേശത്തിലാണ്.അൽ നസ്സ്റിന്റെ വിഷൻ വളരെയധികം ഇൻസ്പയർ ചെയ്യുന്നതാണ്. എന്റെ സഹതാരങ്ങളോടൊപ്പം ചേരാനും ടീമിനെ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കി നൽകാനും വേണ്ടി ഞാൻ വളരെയധികം ആവേശഭരിതനാണ് ‘ റൊണാൾഡോ പറഞ്ഞു.

2025 വരെയാണ് റൊണാൾഡോ സൗദിയിൽ കളിക്കുക.200 മില്യൺ യുറോയാണ് താരത്തിന് സാലറി ആയി കൊണ്ട് ലഭിക്കുക.മാത്രമല്ല കൊമേഷ്യൽ ആയി കൊണ്ടുള്ള ഒരുപാട് ഡീലുകളും റൊണാൾഡോ ക്ലബ്ബുമായി ഉണ്ട്. 2030 വേൾഡ് കപ്പിന് വേണ്ടി ശ്രമിക്കുന്ന സൗദിക്ക് റൊണാൾഡോയുടെ സാന്നിധ്യം ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.