
20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ചു. ക്രൊയേഷ്യക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ റൊണാൾഡോയുടെ ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ ആദ്യ ഗോളായിരുന്നു ഇത്.
41 വയസ്സും 147 ദിവസവും പ്രായമുള്ള റൊണാൾഡോ 40 വയസ്സ് തികഞ്ഞതിന് ശേഷം ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനുമായി. 2022 ൽ സ്വിറ്റ്സർലൻഡിനെതിരെ ഗോൾ നേടിയപ്പോൾ 39 വയസ്സും 283 ദിവസവും പ്രായമുള്ള പെപ്പെയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.കോര്‍ണറിനിടെ പോര്‍ച്ചുഗല്‍ പ്രതിരോധ താരത്തെ ക്രൊയേഷ്യയുടെ വ്ലാസിച്ച് വീഴ്ത്തിയതിന് വാര് പരിശോധനകള്‍ക്കു ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്.
🚨🚨| 𝐑𝐄𝐂𝐎𝐑𝐃: Cristiano Ronaldo has become the OLDEST player ever to score in a FIFA World Cup knockout match at 41 years old. 🇵🇹💫 pic.twitter.com/PIW4ujN93K
— CentreGoals. (@centregoals) July 3, 2026
ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ലിവാകോവിച്ചിനെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്ത് കൃത്യമായി വലയിലെത്തിച്ചു. മത്സരത്തിന്റെ 53ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിലൂടെ ക്രൊയേഷ്യ ആദ്യ ലീഡെടുത്തു.അധിക സമയത്തെ നാലാമിനിറ്റിലൂടെ റാമോസ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടി.ക്രൊയേഷ്യയ്ക്കെതിരായ ഈ ഗോൾ റൊണാൾഡോയുടെ ലോകകപ്പിലെ 11-ാമത്തെ ഗോളാണ്.
നോക്കൗട്ട് ഘട്ടങ്ങളിൽ മുമ്പ് ഒരു ഗോൾ പോലും നേടിയിട്ടില്ലെങ്കിലും റൊണാൾഡോ തന്റെ ടീമിനൊപ്പം ലോകകപ്പ് സെമിഫൈനലിൽ കളിച്ചിട്ടുണ്ട്. 2006 ൽ ജർമ്മനിയിൽ നടന്ന തന്റെ ആദ്യ ലോകകപ്പിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. തുടർന്ന്, 2010 ൽ (ദക്ഷിണാഫ്രിക്ക) 2018 ൽ (റഷ്യ) അവസാന 16 ലും 2014 ൽ (ബ്രസീൽ) ഗ്രൂപ്പ് ഘട്ടത്തിലും പോർച്ചുഗലിന് പുറത്തുപോകേണ്ടി വന്നു. ഖത്തർ ലോകകപ്പിലെ അവരുടെ കുതിപ്പ് ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു.