സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു.
മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ ആയതിനെത്തുടർന്ന് അധികസമയത്തിലേക്ക് നീണ്ട മത്സരത്തിൽ പിന്നീട് ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല, മുഴുവൻ സമയവും അധികസമയവും കഴിഞ്ഞശേഷം പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടാമത് വലൻസിയക്ക് വേണ്ടിയെടുത്ത ഇറായ് കോമറ്റ് പെനാൽറ്റി കിക്ക് പാഴാക്കി, അവസാന പെനാൽറ്റിയെടുത്ത വലൻസിയ സൂപ്പർ താരം ജോസ് ഗായെയുടെ കിക്ക് റയൽ മാഡ്രിഡ് ഗോൾകീപ്പർ കോർട്ടുവാ തടഞ്ഞിട്ടതോടെ മൂന്നിനെതിരെ നാലു ഗോളുകളുടെ വിജയത്തോടെ റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു.
മത്സരം തുടങ്ങി 39മത്തെ മിനിറ്റിൽ റയൽ സ്ട്രൈക്കർ ബെൻസിമയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ബെൻസിമ അനായാസമായി ലക്ഷ്യത്തിലെത്തിച്ച് ആദ്യം റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു, എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിനോ നേടിയ സമനില ഗോളോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി, പിന്നീട് റയൽ മാഡ്രിഡിന് നിരവധി അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
ഇന്ന് സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം സെമിഫൈനലിൽ നടക്കുന്ന ബാഴ്സലോണ റിയൽ ബെറ്റിസ് മത്സരത്തിലെ വിജയികളുമായി റയൽ മാഡ്രിഡ് ഫൈനലിൽ ഏറ്റുമുട്ടും. ഈ വരുന്ന ഞായറാഴ്ച ഇന്ത്യൻ സമയം 12 30ന് റിയാദിൽ വച്ചാണ് മത്സരം, ഇന്നത്തെ മത്സരത്തിൽ ബാഴ്സലോണ വിജയിക്കുകയാണെങ്കിൽ ഒരു എൽക്ലാസിക്കോ ഫൈനൽ മത്സരം കൂടി നമ്മൾക്ക് കാണാം.
CARABAO കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ സതാംപ്തനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോറ്റു മാഞ്ചസ്റ്റർ സിറ്റി പുറത്തായി.രണ്ടുദിവസങ്ങൾ കഴിഞ്ഞാൽ മാഞ്ചസ്റ്റർ ഡർബിയുള്ളതിനാൽ ആദ്യ ഇലവനിൽ പല പ്രമുഖ താരങ്ങളെയും പുറത്തിരുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി കളി തുടങ്ങിയത്, ഇത് മുതലെടുത്ത് സതാംപ്ടൺ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ സിറ്റി വലയിലെത്തിച്ചു മത്സരത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു, രണ്ടാം പകുതിയിൽ ഹാലൻഡ് അടക്കമുള്ള പ്രമുഖരെ സിറ്റി കളത്തിൽ എത്തിച്ചെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. സതാംപ്തന് വേണ്ടി മാര, നെപ്പോ എന്നിവരാണ് ഗോളുകൾ നേടിയത്.